ശബരിമലയിൽ 17 പേർക്ക് കോവിഡ്

അതേസമയം, പത്തനംതിട്ട ജില്ലക്ക് അതിതീവ്ര മഴക്കും ശക്തമായ കാറ്റിനുമുള്ള മുന്നറിയിപ്പുള്ളതിനാല്‍ ചുഴലിക്കാറ്റ് കടന്നുപോകുന്നത് വരെ ശബരിമല തീര്‍ത്ഥാടനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടി വരുമെന്ന് മുഖ്യമന്ത്രി അറിയിച്ചു

Sabarimala, ശബരിമല, Covid, കോവിഡ്, Covid Protocol, കാവിഡ് പ്രോട്ടോകോൾ, IE Malayalam, ഐഇ മലയാളം
Photo Credit: PRD

പത്തനംതിട്ട : ശബരിമലയിൽ ഇന്ന് 17 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 16 ദേവസ്വം ജീവനക്കാർക്കും ഒരു പൊലീസ് ഉദ്യോഗസ്ഥനുമാണ് കോവിഡ് സ്ഥിരീകരിച്ചത്. ജീവനക്കാർക്ക് നടത്തിയ റാപ്പിഡ് പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ശബരിമലയിൽ കഴിഞ്ഞ ദിവസമാണ് തീർത്ഥാടകരുടെ എണ്ണം വർധിപ്പിച്ചത്. ഇപ്പോൾ ശനി, ഞായർ ദിവസങ്ങളിൽ 3,000 പേർക്കും മറ്റ് ദിവസങ്ങളിൽ 2,000 പേർക്കുമാണ് തീർത്ഥാടനം നടത്താൻ അനുമതി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് തീർത്ഥാടനം തുടരുന്നത്.

Read Also: അസാധാരണ ചുഴലിക്കാറ്റെന്ന് മുഖ്യമന്ത്രി; പ്രധാനമന്ത്രിയോട് സംസാരിച്ചു

അതേസമയം, പത്തനംതിട്ട ജില്ലക്ക് അതിതീവ്ര മഴക്കും ശക്തമായ കാറ്റിനുമുള്ള മുന്നറിയിപ്പുള്ളതിനാല്‍ ചുഴലിക്കാറ്റ് കടന്നുപോകുന്നത് വരെ ശബരിമല തീര്‍ത്ഥാടനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടി വരുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. സ്ഥിതിഗതികള്‍ വിലയിരുത്തിക്കൊണ്ട് ഇത് സംബന്ധിച്ച് തീരുമാനങ്ങള്‍ എടുക്കാന്‍ പത്തനംതിട്ട ജില്ലാ ദുരന്ത നിവാരണ അതോറിറ്റിക്ക് നിര്‍ദേശം നല്‍കിയിട്ടുള്ളതായും മുഖ്യമന്ത്രി വ്യക്തമാക്കി.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Sabarimala covid 19 positive cases

Next Story
വിമാനവാഹിനിക്കപ്പല്‍ ഐഎന്‍എസ് വിക്രാന്ത് 2022 ആദ്യത്തോടെ നാവികസേനയുടെ ഭാഗമാകും: വൈസ് അഡ്മിറല്‍ins vikrant, ഐഎന്‍സ് വിക്രാന്ത്, aircraft carrier ins vikrant, വിമാനവാഹിനിക്കപ്പല്‍ ഐഎന്‍എസ് വിക്രാന്ത്, indigenous aircraft carrier ins vikrant, തദ്ദേശീയ വിമാനവാഹിനിക്കപ്പല്‍ ഐഎന്‍എസ് വിക്രാന്ത്, indian navy, ഇന്ത്യന്‍ നാവിക സേന, indian navy new aircraft carrier ins vikrant, നാവിക സേനയുടെ പുതിയ വിമാനവാഹിനിക്കപ്പല്‍ ഐഎന്‍എസ് വിക്രാന്ത്, southern naval command kochi, ദക്ഷിണ നാവിക കമാന്‍ഡ് കൊച്ചി, vice admiral ak chawla, വൈസ് അഡ്മിറല്‍ എകെ ചൗള, indian navy glider accident, നാവിക സേന ഗ്ലൈഡര്‍ അപകടം, kochi glider accident, കൊച്ചി ഗ്ലൈഡര്‍ അപകടം, indian navy glider accident enquiry report, നാവിക സേന ഗ്ലൈഡര്‍ അപകടം അന്വേഷണ റിപ്പോര്‍ട്ട്, indian express malayalam, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com