തിരുവനന്തപുരം: ശബരിമലയിൽ എല്ലാ പ്രായക്കാരായ സ്ത്രീകളെയും പ്രവേശിപ്പിക്കണമെന്ന വിധിക്കെതിരെ സംസ്ഥാന കോൺഗ്രസ് നേതൃത്വം റിവ്യു ഹർജി നൽകും. ഇത് ചർച്ച ചെയ്യാൻ ഇന്ന് തിരുവനന്തപുരത്ത് മുൻ ദേവസ്വം പ്രസിഡന്റുമാരുടെ യോഗം വിളിച്ചുചേർത്തിട്ടുണ്ട്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും യോഗത്തില്‍ പങ്കെടുക്കും.

തിരുവിതാംകൂര്‍, ഗുരുവായൂര്‍, കൊച്ചി ദേവസ്വം ബോര്‍ഡുകളിൽ മുൻപ് പ്രസിഡന്റ് സ്ഥാനം വഹിച്ച കോൺഗ്രസ് നേതാക്കളുടെ യോഗമാണ് നടക്കുന്നത്. റിവ്യൂ ഹര്‍ജി നല്‍കേണ്ടതില്ലെന്ന സംസ്ഥാന സര്‍ക്കാരിന്റെയും ദേവസ്വം ബോര്‍ഡിന്റെയും നിലപാടിനെതിരെ കൈക്കൊള്ളേണ്ട രാഷ്ട്രീയവും നിയമപരവുമായ നിലപാടുകൾ യോഗം ചർച്ച ചെയ്യും.

ശബരിമല ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ കോൺഗ്രസിന് വേണ്ടി സുപ്രീം കോടതിയിൽ പുനഃപരിശോധന ഹർജി നൽകുമെന്നാണ് സൂചന. അന്തിമ തീരുമാനം ഇന്ന് കൈക്കൊളളും. കേന്ദ്രസർക്കാർ ഈ വിഷയത്തിൽ നിയമ നിർമ്മാണം നടത്തണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook