പമ്പ: ശബരിമല സന്നിധാനത്ത് നിയന്ത്രണങ്ങൾ നീക്കാനുള്ള ഹൈക്കോടതി വിധിയെ തുടര്‍ന്ന് നടപ്പന്തലിൽ വിരിവയ്ക്കാനുള്ള സൗകര്യം ഒരുക്കി തുടങ്ങി. അതീവ സുരക്ഷാ മേഖലയായി പ്രഖ്യാപിച്ച നടപ്പന്തലിൽ സ്ത്രീകൾക്കും കുട്ടികൾക്കും മുതിർന്ന പൗരന്മാർക്കും അംഗ പരിമിതർക്കും വിരിവയ്ക്കാനുള്ള സൗകര്യം ഒരുക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു. ഇന്നലെ രാത്രി മുതല്‍ ഇതിനുളള സൗകര്യം തിരികെ നല്‍കി.

ശരണം വിളിയും തടയുന്നില്ല. എന്നാൽ നിരോധനാജ്ഞയുടെ സാഹചര്യത്തിൽ സുരക്ഷാ മേഖലകളിൽ കൂട്ടം കൂടുന്നതും ശരണ പ്രതിഷേധം നടത്തുന്നതിനും ഉള്ള വിലക്ക് തുടരും. ശബരിമലയിൽ പ്രതിഷേധം പാടില്ലെന്ന കോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിലാണിത്. സന്നിധാനത്ത് ഇന്നലെയും ശരണ പ്രതിഷേധമുണ്ടായി. പൊലീസ് നിർദേശം പാലിച്ചായതിനാൽ നടപടിയുണ്ടായില്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.