Latest News

ശബരിമല യുവതിപ്രവേശം: മുഖ്യമന്ത്രി വിളിച്ച ഉന്നതതല പൊലീസ് യോഗം ഇന്ന്

രാവിലെ 11നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയില്‍ യോഗം നടക്കുക

pinarayi vijayan

തിരുവനന്തപുരം: ശബരിമല സ്​ത്രീപ്രവേശനവിഷയവുമായി ബന്ധപ്പെട്ട്​ സംസ്ഥാനത്ത്​ നിലനിൽക്കുന്ന സാഹചര്യം വിലയിരുത്തുന്നതിനായി മുഖ്യമന്ത്രി വിളിച്ച ഉന്നത പൊലീസ്​ ഉദ്യോഗസ്ഥരുടെ ​യോഗം ഇന്ന്. രാവിലെ 11നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയില്‍ യോഗം നടക്കുക.

ഡിജിപി ലോക്​നാഥ്​ ബെഹ്​റ, ദക്ഷിണ​മേഖല എഡിജിപി എസ്​.അനിൽകാന്ത്​, ഇന്റലിജൻസ്​ മേധാവി ടി.കെ.വിനോദ്​കുമാർ, ​ഐജി മനോജ്​ എബ്രഹാം, പത്തനംതിട്ട, കോട്ടയം, ഇടുക്കി എസ്‌പിമാർ എന്നിവർ പ​ങ്കെടുക്കുമെന്നാണ്​ വിവരം. യുവതി പ്രവേശനത്തിനിടെ പൊലീസിന് വീഴ്ച പറ്റിയിട്ടുണ്ടോയെന്ന് യോഗത്തില്‍ ചര്‍ച്ച ചെയ്യും. ശബരിമലയിൽ കൈക്കൊണ്ട നടപടികൾ, റജിസ്​റ്റർ ചെയ്​ത കേസുകളുടെ തുടർനടപടികൾ, രഹസ്യാന്വേഷണ വിഭാഗത്തി​​ന്റെ റിപ്പോർട്ടുകൾ തുടങ്ങിയ കാര്യങ്ങൾ യോഗം ചർച്ച ചെയ്​തേക്കും.

ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ സർക്കാർ പിന്നോട്ടില്ലെന്ന് ഇന്നലെ വ്യക്തമാക്കിയ മുഖ്യമന്ത്രി, ആചാരങ്ങൾ തെറ്റിച്ചാൽ നട അടച്ചിടുമെന്ന തന്ത്രിയുടെ പരാമർശത്തെയും രൂക്ഷമായ ഭാഷയിൽ വിമർശിച്ചു. ആന്ധ്രയിൽ നിന്നും കുടിയേറിയ ബ്രാഹ്മണർ മാത്രമാണ് താഴ്‌മൺ കുടുംബമെന്നും കോന്തലയിൽ കെട്ടിയ താക്കോലിലാണ് അധികാരമെന്ന് തന്ത്രി ധരിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല വിഷയവുമായി ബന്ധപ്പെട്ട് പത്തനംതിട്ടയിൽ എൽഡിഎഫ് സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിൽ സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇതിനു പിന്നാലെയാണ് ശബരിമല വിഷയം ചർച്ച ചെയ്യാനായി പൊലീസിന്‍റെ ഉന്നതതല യോഗം മുഖ്യമന്ത്രി വിളിച്ചു ചേർക്കുന്നത്.

Web Title: Sabarimala cm pinarayi vijayan calls police meeting

Next Story
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യുവാവ് അറസ്റ്റില്‍Gangrape, Gurgaon gangrape, Gurgaon police, Sohna gangrape, Bhondsi, latest gurgaon news
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express