തിരുവനന്തപുരം: ശബരിമലയിൽ സമരമുഖത്ത് കുട്ടികളെ കവചമായി ഉപയോഗിച്ചെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ. ഇത് സംബന്ധിച്ച് നടപടി സ്വീകരിക്കാൻ ഡിജിപിക്ക് നിർദേശം നൽകിയതായും സംസ്ഥാന ബാലാവകാശ കമ്മീഷൻ അറിയിച്ചു.

കുട്ടികളെ മുൻനിത്തിയുളള സമരം ജുവനൈൽ ജസ്റ്റിസ് ആക്ട് 75-ാം വകുപ്പ് പ്രകാരം മൂന്ന് വർഷം വരെ തടവ് ശിക്ഷ ലഭിക്കുന്ന കുറ്റമാണ്. എന്നാൽ ദേശീയ മനുഷ്യവകാശ കമ്മീഷന് ഇക്കാര്യത്തിൽ വ്യത്യസ്തമായ പരാതിയാണ് ലഭിച്ചിരിക്കുന്നത്. പ്രതിഷേധക്കാരായ രക്ഷിതാക്കൾക്കൊപ്പം കുട്ടികളെയും അറസ്റ്റ് ചെയ്തിരുന്നു എന്നാണ് ദേശീയ മനുഷ്യവകാശ കമ്മീഷന് ലഭിച്ച പരാതി.

ചിത്തിരആട്ടത്തിരുനാൾ വിശേഷാൽ പൂജയ്ക്കും തുലാമാസ പൂജയ്ക്കും ശബരിമല നട തുറന്നപ്പോൾ വൻ പ്രതിഷേധമാണ് അരങ്ങേറിയത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ