scorecardresearch

മുസ്‌ലിം പളളികളുടെ കാര്യത്തിൽ കോടിയേരി അഭിപ്രായം പറയേണ്ടെന്ന് ചെന്നിത്തല

ശബരിമല, ബ്രൂവറി വിവാദങ്ങളുമായി ബന്ധപ്പെട്ട് ഈ മാസം 11 ന് യുഡിഎഫ് ധർണ്ണ സമരം നടത്തും

ശബരിമല, ബ്രൂവറി വിവാദങ്ങളുമായി ബന്ധപ്പെട്ട് ഈ മാസം 11 ന് യുഡിഎഫ് ധർണ്ണ സമരം നടത്തും

author-image
WebDesk
New Update
;ചെന്നിത്തല, നിയമസഭ, കൈയ്യാങ്കളി കേസ്, Chennithala, Legislative Assembly, MLA clash

കൊച്ചി: ശബരിമല വിഷയത്തിന് പിന്നാലെ കേരളത്തിലെ മുസ്‌ലിം പളളികളിൽ സ്ത്രീകളെ പ്രവേശിപ്പിക്കുന്ന കാര്യം കോടിയേരി ബാലകൃഷ്ണനല്ല തീരുമാനിക്കേണ്ടതെന്നും, അതിന് ബന്ധപ്പെട്ടവർ ഇവിടെയുണ്ടെന്നും രമേശ് ചെന്നിത്തല. ശബരിമല വിഷയത്തിൽ തെരുവുയുദ്ധവും അക്രമവും നടത്താനാണ് ബിജെപി ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Advertisment

ശബരിമല വിഷയത്തിൽ യുഡിഎഫ് ആണ് എക്കാലവും ഉറച്ച നിലപാട് സ്വീകരിച്ചത്. യുഡിഎഫ് വിശ്വാസികൾക്ക് ഒപ്പം തന്നെ എല്ലാ കാലത്തും നിന്നു. എന്നാൽ ബിജെപി കേസ് സുപ്രീം കോടതിയിൽ വാദത്തിലിരുന്ന കാലത്ത് ശബരിമലയിലേക്ക് എല്ലാ പ്രായക്കാരായ സ്ത്രീകളെയും പ്രവേശിപ്പിക്കണമെന്ന നിലപാടാണ് സ്വീകരിച്ചത്.

കേന്ദ്ര സർക്കാർ കേസിൽ കക്ഷി ചേർന്നില്ലെന്നും അറ്റോർണി ജനറൽ കോടതിയിൽ ഹാജരാകാതെ ഒളിച്ചുകളിച്ചുവെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. കേരളത്തിലെ ഇടത് സർക്കാരുകൾ ദുർബലമായ നിലപാടാണ് സ്വീകരിച്ചത്.

ശബരിമല, ബ്രൂവറി വിവാദങ്ങളുമായി ബന്ധപ്പെട്ട് ഈ മാസം 11 ന് യുഡിഎഫ് ധർണ്ണ സമരം നടത്തും സംസ്ഥാന വ്യാപകമായാണ് ധർണ്ണ സമരം നടത്തുന്നത്. യുഡിഎഫ് എക്കാലവും വിശ്വാസികൾക്കൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് ഇന്ദിര ഭവനിൽ ചേർന്ന യുഡിഎഫ് നേതൃയോഗത്തിലാണ് തീരുമാനം.

Sabarimala Ramesh Chennithala

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: