scorecardresearch

സമരം മുഖ്യമന്ത്രിക്കെതിരെയാക്കാൻ ബിജെപി - ആർഎസ്എസ് തീരുമാനം

ശബരിമല പ്രതിഷേധത്തിലൂടെ സംസ്ഥാനത്ത് ബിജെപിക്കും ആർഎസ്എസിനും വൻ ജനപിന്തുണയെന്ന് വിലയിരുത്തൽ

ശബരിമല പ്രതിഷേധത്തിലൂടെ സംസ്ഥാനത്ത് ബിജെപിക്കും ആർഎസ്എസിനും വൻ ജനപിന്തുണയെന്ന് വിലയിരുത്തൽ

author-image
WebDesk
New Update
BJP, ബിജെപി, Lok Sabha Election 2019, ലോക്സഭാ തിരഞ്ഞെടുപ്പ് 2019, Sreedharan Pillai, ശ്രീധരന്‍പിളള, ie malayalam, ഐഇ മലയാളം

ന്യൂഡൽഹി:  ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് നടത്തുന്ന പ്രതിഷേധം ഇനി മുഖ്യമന്ത്രിക്കെതിരെയാക്കാൻ ബിജെപി-ആർഎസ്എസ് നേതൃയോഗത്തിൽ ധാരണ. മൂന്നുമാസത്തിനിടെ ഈ വിഷയത്തിൽ നടത്തിയ ഏഴ് ഹർത്താലുകൾ സംസ്ഥാന വ്യാപകമായി പ്രതിഷേധത്തിന് കാരണമായ സാഹചര്യത്തിലാണ് തീരുമാനം.

Advertisment

മുഖ്യമന്ത്രിക്കെതിരെ ശക്തമായ സമരം നടത്തും. ശബരിമല കർമ്മ സമിതിയുടെ എല്ലാ സമരങ്ങൾക്കും പൂർണ്ണ പിന്തുണ നൽകും. കേരളത്തിലങ്ങോളമിങ്ങോളം രാഷ്ട്രീയ സമരങ്ങൾ നടത്തും. ഇതിന് പുറമെ, ശബരിമല വിഷയത്തിൽ ബിജെപിയുടെ സമരത്തിനും നിലപാടുകൾക്കും ജനപിന്തുണ വർദ്ധിച്ചിട്ടുണ്ടെന്നും യോഗം വിലയിരുത്തി.

ശബരിമലയിൽ ജനുവരി 2 ന് പുലർച്ചെ കോഴിക്കോട് കൊയിലാണ്ടി സ്വദേശി ബിന്ദുവും പെരിന്തൽമണ്ണ സ്വദേശിനി കനകദുർഗയും ദർശനം നടത്തിയതാണ് ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് കാരണമായത്.

അതിനിടെ ഇന്ന് ശബരിമലയിൽ വീണ്ടും യുവതി ദർശനം നടത്തി. ശ്രീലങ്കൻ സ്വദേശിനിയായ ശശികലയാണ് ദർശനം നടത്തിയത്. ഇന്നലെ രാത്രിയോടെയാണ് 47 കാരിയായ ശശികല സന്നിധാനത്തെത്തി ദർശനം നടത്തിയത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.

Advertisment

രാത്രി 7 മണിയോടുകൂടിയാണ് ശശികല സന്നിധാനത്തേക്ക് പുറപ്പെട്ടത്. എന്നാൽ മരക്കൂട്ടത്ത് വച്ച് പ്രതിഷേധം കനത്തതോടെ ശശികലയെ തിരിച്ചു അയച്ചുവെന്നാണ് പൊലീസ് പറഞ്ഞത്. താൻ ദർശനം നടത്തിയില്ലെന്നാണ് ശശികലയും മാധ്യമങ്ങളോട് പറഞ്ഞത്. എന്നാൽ ശശികല പതിനെട്ടാംപടി കയറി കൊടിമരച്ചുവട്ടിലൂടെ നടന്ന് സന്നിധാനത്ത് എത്തുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്.

ഹരിവരാസനം പാടി നട അടയ്ക്കുന്നതിന് തൊട്ടു മുൻപായാണ് ഇവർ ദർശനം നടത്തിയതെന്നാണ് വിവരം. ശശികല ദർശനം നടത്താനെത്തുന്ന സമയത്ത് തീർത്ഥാടകരുടെ നല്ല തിരക്കായിരുന്നു. സിസിടിവി ദൃശ്യങ്ങളിൽ ഇത് വ്യക്തമാണ്. സുരക്ഷയുടെ ഭാഗമായി പൊലീസ് നിർദേശപ്രകാരമാകാം താൻ ദർശനം നടത്തിയിട്ടില്ലെന്ന് ശശികല പറഞ്ഞതെന്നാണ് സൂചന. ഭർത്താവിന് ഒപ്പമല്ലാതെ ഒറ്റയ്ക്ക് മല ഇറങ്ങിയതും പൊലീസിന്റെ നിർദേശപ്രകാരമാണെന്നാണ് റിപ്പോർട്ടുകൾ.

Bjp Rss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: