കണ്ണൂര്‍: ശബരിമല യുവതി പ്രവേശനത്തിന് പിന്നാലെ ബിജെപിയും ഹിന്ദുത്വ സംഘടനകളും തുടങ്ങിയ അക്രമങ്ങള്‍ക്ക് ശമനമില്ല. കണ്ണൂരില്‍ വ്യാപക അക്രമം തുടരുന്നു. തലശ്ശേരിയില്‍ എ.എന്‍ ഷംസീര്‍ എം.എല്‍.എയുടെയും സി.പി.എം നേതാവ് പി.ശശിയുടെയും വീടിന് നേരെ ബോംബേറുണ്ടായി. ഇതിന് പിന്നാലെ ബിജെപി നേതാവ് വി.മുരളീധരന്‍ എം.പിയുടെ തറവാട് വീടിന് നേരെയും ബോംബെറിഞ്ഞു. ഇരിട്ടിയില്‍ സി.പി.എം പ്രാദേശിക നേതാവിന് വെട്ടേറ്റു.

ഇന്നലെ രാത്രിയും ഇന്ന് പുലര്‍ച്ചെയുമായി തലശ്ശേരി അടക്കമുളള മേഖലകളില്‍ വ്യാപക അക്രമമാണ് അരങ്ങേറിയത്. സി.പി.എം ഏരിയ കമ്മറ്റി അംഗം വാകയില്‍ ശശിയുടെ വീടിന് നേരെ ഉണ്ടായ ബോബേറോടെയാണ് ഇന്നലത്തെ അക്രമ സംഭവങ്ങള്‍ ആരംഭിച്ചത്. തൊട്ട് പിന്നാലെ ആര്‍.എസ്.എസ് സംഘചാലക് പി.ചന്ദ്രശേഖരന്റെ വീടിന് നേരെയും ബോംബേറുണ്ടായി. രാത്രിയോടെയാണ് എ.എന്‍ ഷംസീര്‍ എം.എല്‍.എയുടെ മാടപ്പീടികയിലെ വീടിനു നേരെ ബോംബേറുണ്ടായത്.

ഷംസീറിന്റെ വീട്ടില്‍ പൊലീസ് പരിശോധന നടത്തുന്നതിനിടെ സി.പി.എം മുന്‍ ജില്ലാ സെക്രട്ടറി പി.ശശിയുടെ വീടിന് നേരെ ബോംബേറുണ്ടായി.ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് ശശിയുടെ വീടിനു നേരെ ബോംബെറിഞ്ഞത്. ​അർദ്ധരാത്രിയോടെയാണ് വി. മുരളീധരൻ എം.പിയുടെ തലശ്ശേരി എരഞ്ഞോളി വാടിയിൽപീടികയിലെ തറവാട്ടു വീടിനു നേരെ ബോംബേറുണ്ടായത്. വാഹനത്തിലെത്തിയ അക്രമികൾ ബോംബെറിഞ്ഞ ശേഷം രക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ ആർക്കും പരിക്കില്ല.

അവധിയിൽ പോയ പൊലീസുകാരെ ജോലിയിൽ പ്രവേശിക്കാൻ നിർദ്ദേശിച്ചു. ക​ണ്ണൂ​ർ​ ​പു​​​തി​​​യ​​​തെ​​​രു​​​വി​​​ൽ​​​ ​​​ബി.​​​ജെ.​​​പി​​​ ​​​ഓ​​​ഫീ​​​സി​​​നു​​​ ​​​നേ​​​രെ​​​ ​​​ഒ​​​രു​​​ ​​​സം​​​ഘം​​​ ​​​പെ​​​ട്രോ​​​ൾ​​​ ​​​ബോം​​​ബെ​​​റി​​​ഞ്ഞു.​ ​​​ഇ​​​ന്ന​​​ലെ​​​ ​​​പു​​​ല​​​ർ​​​ച്ചെ​​​യു​​​ണ്ടാ​​​യ​​​ ​​​ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ​​​ ​​​ഓ​​​ഫീ​​​സി​​​നു​​​ ​​​തീ​​​പി​​​ടി​​​ച്ച് ​​​ഒ​​​രാ​​​ൾ​​​ക്ക് ​​​പൊ​​​ള്ള​​​ലേ​​​റ്റു.​​​ അക്രമം വ്യാപിക്കുന്നതിനാൽ കണ്ണൂർ, തലശ്ശേരി എന്നിവിടങ്ങളിൽ ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ കൂടുതൽ സേനയെ വിന്യസിച്ചു.
പാ​​​ല​​​ക്കാ​​​ട് ​​​ഒ​​​റ്റ​​​പ്പാ​​​ല​​​ത്ത് ​​​കോ​​​ൺ​​​​​​​ഗ്ര​​​സ് ​​​ബ്ളോ​​​ക്ക് ​​​സെ​​​ക്ര​​​ട്ട​​​റി​​​​​​​ ​​​എസ്.ആർ.കെ നഗർ നെല്ലുളിയിൽ എൻ.കെ‌. കൃ​​​ഷ്ണ​​​ൻ​​​കു​​​ട്ടി​​​​​​​ക്ക് ​​​വെ​​​ട്ടേ​​​റ്റു. ആക്രമണത്തിനു പിന്നിൽ ഡി.വൈ.എഫ്.ഐ ആണെന്ന് കോൺഗ്രസ് ആരോപിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.