പത്തനംതിട്ട: രാജ്യംകണ്ട ഏറ്റവും വലിയ മനുഷ്യാവകാശ ലംഘനമാണ് കേരള സര്‍ക്കാര്‍ നടത്തിയതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വക്കേറ്റ് പി.എസ്.ശ്രീധരന്‍ പിള്ള. നിലവില്‍ വളരെ ദുരിതപൂര്‍ണമായ അന്തരീക്ഷമാണ് ശബരിമലയിലേതെന്നും അവിടെ എത്തിയവര്‍ക്ക് താമസ സ്ഥലവും കുടിവെള്ളവും സഞ്ചാര സ്വാതന്ത്ര്യവും പോലും നിഷേധിക്കപ്പെട്ടുവെന്നും ശ്രീധരന്‍ പിള്ള വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഇതുസംബന്ധിച്ച് കേന്ദ്ര മനുഷ്യാവകാശ കമ്മീഷന് ബിജെപി പരാതി നല്‍കിയിട്ടുണ്ട്. ഭക്തരുടെ ദൈനംദിന കാര്യങ്ങളില്‍ കടന്നു കയറിയതിന് സര്‍ക്കാര്‍ മാപ്പ് ചോദിക്കണം. വിശ്വാസികള്‍ക്ക് സമാധാനത്തോടെ ദര്‍ശനം നടത്താന്‍ സാധിച്ചില്ലെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ അക്രമം നടന്നിട്ടുണ്ടെങ്കില്‍ അത് തെറ്റാണ്. അക്രമികള്‍ക്കെതിരെ പൊലീസ് നടപടിയെടുക്കണം. വത്സന്‍ തില്ലങ്കേരി പതിനെട്ടാം പടിയില്‍ കയറി പൊലീസ് മെഗാഫോൺ ഉപയോഗിച്ചതിനെ കുറിച്ച് തനിക്ക് അറിയില്ലെന്നും അദ്ദേഹം ബിജെപിയുടെ ഭാഗമല്ലെന്നും അതില്‍ വിശദീകരണം ആവശ്യമെങ്കില്‍ അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.