scorecardresearch

ധൈര്യമുണ്ടെങ്കില്‍ ശ്രീധരന്‍ പിള്ളയെ അറസ്റ്റ് ചെയ്യൂ; പൊലീസിനെ വെല്ലുവിളിച്ച് എം.ടി രമേശ്

വൈകുന്നേരം ബിജെപിയുടെ രഥയാത്രയുണ്ടെന്നും, സ്റ്റേഷനു മുന്നിലൂടെ ശ്രീധരന്‍ പിള്ള നടന്നു പോകുമെന്നും ധൈര്യമുണ്ടെങ്കില്‍ അദ്ദേഹത്തെ അറസ്റ്റു ചെയ്യൂവെന്നുമാണ് എം.ടി രമേശിന്റെ വെല്ലുവിളി.

വൈകുന്നേരം ബിജെപിയുടെ രഥയാത്രയുണ്ടെന്നും, സ്റ്റേഷനു മുന്നിലൂടെ ശ്രീധരന്‍ പിള്ള നടന്നു പോകുമെന്നും ധൈര്യമുണ്ടെങ്കില്‍ അദ്ദേഹത്തെ അറസ്റ്റു ചെയ്യൂവെന്നുമാണ് എം.ടി രമേശിന്റെ വെല്ലുവിളി.

author-image
WebDesk
New Update
BJP Leader, MT Ramesh, Kerala Governor, P Sadasivam, പി.സദാശിവം, എം.ടി.രമേശ്, ബിജെപി-സിപിഎം, ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകം, പയ്യന്നൂർ ബിജു വധക്കേസ്,

കോഴിക്കോട്: യുവമോര്‍ച്ചാ യോഗത്തില്‍ നടത്തിയ വിവാദ പ്രസംഗത്തിന്റെ പേരില്‍, ധൈര്യമുണ്ടെങ്കില്‍ ബി.ജെ.പി അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ളയെ അറസ്റ്റു ചെയ്യാന്‍ വെല്ലുവിളിച്ച് ബി.ജെ.പി നേതാവ് എം.ടി രമേശ്. ശ്രീധരന്‍ പിള്ളയ്ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത കസബ പൊലീസ് സ്റ്റേഷനു മുമ്പിലൂടെ ഇന്നു വൈകുന്നേരം ബിജെപിയുടെ രഥയാത്രയുണ്ടെന്നും, സ്റ്റേഷനു മുന്നിലൂടെ ശ്രീധരന്‍ പിള്ള നടന്നു പോകുമെന്നും ധൈര്യമുണ്ടെങ്കില്‍ അദ്ദേഹത്തെ അറസ്റ്റു ചെയ്യൂവെന്നുമാണ് എം.ടി രമേശിന്റെ വെല്ലുവിളി.

Advertisment

രഥയാത്രയില്‍ പങ്കെടുത്തുകൊണ്ട് വൈകുന്നേരം നാലു മണിക്ക് ശ്രീധരന്‍ പിള്ളയും തുഷാര്‍ വെള്ളാപ്പള്ളിയും കസബ പൊലീസ് സ്റ്റേഷന്റെ മുന്നിലൂടെ ആയിരക്കണക്കിന് ആളുകള്‍ക്കൊപ്പം നടന്നു നീങ്ങുന്നുണ്ടെന്നും സാധിക്കുമെങ്കില്‍ അറസ്റ്റ് ചെയ്യുവെന്നും പറഞ്ഞ എം.ടി രമേശ്, ബഹുമാനപ്പെട്ട മുഖ്യമന്ത്രി അയ്യപ്പഭക്തരോട് പറഞ്ഞ കാര്യം തന്നെയാണ് തങ്ങള്‍ക്ക് തിരിച്ചു പറാനുള്ളതെന്നും ഇങ്ങനെയുള്ള പിപ്പിരിയും കുത്തലാട്ടവും അയ്യപ്പഭക്തരോട് വേണ്ട എന്നും പറഞ്ഞു.

യുവമോര്‍ച്ച സംസ്ഥാന സമിതി യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് ശ്രീധരന്‍ പിള്ള നടത്തിയ പ്രസംഗത്തില്‍, ഐപിസി 505(1)ബി പ്രകാരം ജാമ്യമില്ലാ വകുപ്പ് ചുമത്തി കസബ പൊലീസ് കേസെടുക്കുകയും നടക്കാവ് പൊലീസിന് കൈമാറുകയും ചെയ്തിരുന്നു.

ശബരിമല ബി.ജെ.പിക്ക് ഒരു സുവര്‍ണാവസരമാണെന്നും തങ്ങളൊരുക്കിയ കെണിയില്‍ ഓരോരുത്തരായി വീണെന്നുമായിരുന്നു പ്രസംഗത്തിനിടയില്‍ ശ്രീധരന്‍പിള്ള പറഞ്ഞത്. കൂടാതെ യുവതീ പ്രവേശനമുണ്ടായാല്‍ നട അടച്ചിടുമെന്ന് മുന്നറിയിപ്പ് നല്‍കുന്നതിന് മുമ്പ് തന്ത്രി കണ്ഠരര് രാജീവര് തന്നെ വിളിച്ച് അഭിപ്രായം തേടിയിരുന്നെന്നും താനാണ് അദ്ദേഹത്തിന് ധൈര്യം നല്‍കിയതെന്നും ശ്രീധരന്‍ പിള്ള അവകാശപ്പെട്ടിരുന്നു.

Advertisment
Bjp Mt Ramesh Sabarimala Arrest

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: