നെടുമങ്ങാട്: യുവതീ പ്രവേശനത്തിന്റെ പേരിൽ ശബരിമല കർമ സമിതി പ്രഖ്യാപിച്ച ഹർത്താലിനിടെ നെടുമങ്ങാട് പൊലീസ് സ്റ്റേഷന് മുന്നിൽ ബോംബെറിഞ്ഞ സംഭവത്തില്‍ മുഖ്യ ആസൂത്രകനെ പൊലീസ് അറസ്റ്റ് ചെയ്തു. നെടുമങ്ങാട് ബിജെപി നിയോജക മണ്ഡലം പ്രസിഡന്റ് പൂവത്തൂര്‍ ജയന്‍ ആണ് അറസ്റ്റിലായത്. ആക്രമണം ആസൂത്രണം ചെയ്തത് ഇയാളാണെന്ന് പൊലീസ് പറഞ്ഞു.

ഇന്നലെ ബോംബ് എറിഞ്ഞ പ്രതിയുടെ സഹോദരനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ആര്‍എസ്എസ് നെടുമങ്ങാട് ജില്ലാ പ്രചാരക് പ്രവീണാണ് ബോംബ് എറിഞ്ഞത്. പ്രവീണിനെ ഒളിവില്‍ പോവാന്‍ സഹായിച്ചതതിനായിരുന്നു ഇന്നലെ സഹോദരനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.

കഴിഞ്ഞ ദിവസം പ്രവീണ്‍ ബോംബ് എറിയുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. സംഘര്‍ഷത്തിനിടെയാണ് പോലീസുകാർക്കിടയിലേക്ക് സ്ഫോടകവസ്തു എറിയുന്നത്. സംഘർഷം നിയന്ത്രിക്കാൻ നിന്ന പൊലീസുകാരുടെ തൊട്ടുമുമ്പിലാണ് ബോംബുകൾ വീണ് പൊട്ടിയത്.

നാല് ബോംബുകളായിരുന്നു പ്രവീൺ വലിച്ചെറിഞ്ഞത്. ആൾക്കൂട്ടത്തിന് ഇടയിൽ സ്ഫോടനം നടന്നതോടെ പൊലീസുകാർ ചിതറിയോടുകയും ബഹളത്തിനിടെ നെടുമങ്ങാട് എസ്ഐയുടെ കൈ ഒടിയുകയും ചെയ്തിരുന്നു.

സിപിഎം- ബിജെപി സംഘർഷത്തിനിടെ ആയരിന്നു സംഭവം. അതിനാൽ ബോംബെറിഞ്ഞത് ആരെന്നകാര്യത്തിൽ പോലീസിന് ആശയക്കുഴപ്പം ഉണ്ടായിരുന്നു. ഇതോടെയാണ് സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയത്. ഇതോടെയാണ് ആര്‍എസ്എസ് പ്രവര്‍ത്തകനായ നെടുമങ്ങാട് നൂറനാട് സ്വദേശി പ്രവീണിനെ തിരിച്ചറിയുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ