ന്യൂഡല്‍ഹി: ശബരിമലയില്‍ എല്ലാ പ്രായത്തിലുളള സ്ത്രീകള്‍ക്കും പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ കേസില്‍ നിന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാല്‍ പിന്മാറി. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ള, തന്ത്രി കണ്ഠരര് രാജീവരര്, പന്തളം കൊട്ടാര അംഗം രാമരാജ വര്‍മ്മ, നടന്‍ കൊല്ലം തുളസി, പത്തനംതിട്ടയിലെ ബിജെപി നേതാവ് മുരളീധരന്‍ ഉണ്ണിത്താന്‍ എന്നിവര്‍ക്കെതിരാണ് കോടതിയലക്ഷ്യ കേസ്.

തീരുമാനമെടുക്കാന്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. എജി ആകുന്നതിന് മുമ്പ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ അഭിഭാഷകനായിരുന്നതാണ് വേണുഗോപാലിന്റെ പിന്മാറ്റത്തിന് കാരണമെന്നാണ് സൂചന.

ശബരിമല സ്ത്രീപ്രവേശനക്കേസില്‍ സുപ്രീം കോടതി വിധിക്കെതിരെ അറ്റോർണി ജനറൽ രംഗത്തെത്തിയിരുന്നു. വ്യക്തിപരമായി ശബരിമലയിൽ സ്ത്രീകൾ പ്രവേശിക്കുന്നതിനോട് തനിക്ക് വിയോജിപ്പാണെന്നും ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ ന്യൂനപക്ഷവിധിയാണ് ഇക്കാര്യത്തിൽ സ്വീകാര്യമെന്നും എജി നേരത്തേ ചൂണ്ടിക്കാട്ടിയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.