സന്നിധാനം: ശബരിമല ക്ഷേത്ര നട അടച്ച തന്ത്രിയുടെ നടപടി സുപ്രീം കോടതി വിധിയുടെ അന്തസത്തയ്ക്ക് നിരക്കാത്ത നടപടിയെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ. തന്ത്രിയിൽ നിന്ന് വിശദീകരണം തേടിയിട്ടുണ്ടെന്നും 15 ദിവസത്തിനുളളിൽ മറുപടി നൽകാനാണ് ആവശ്യപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, തന്ത്രിക്ക് എന്താണ് പറയാനുളളതെന്ന് കേൾക്കും. അതിന് ശേഷമേ മറ്റ് നടപടികളിലേക്ക് കടക്കൂ. “യുവതികൾ ദർശനം നടത്തിയെന്ന വാർത്തയറിഞ്ഞ് അന്ന് രാവിലെ തന്ത്രി എന്നെ വിളിച്ചിരുന്നു. ശുദ്ധികലശം നടത്തുക മാത്രമാണ് പരിഹാരമെന്ന് അദ്ദേഹം പറഞ്ഞു. അക്കാര്യം ദേവസ്വം ബോർഡുമായി കൂടിയാലോചിക്കേണ്ടതുണ്ടെന്ന് ഞാൻ പറഞ്ഞു. എന്നാൽ മറുപടി കേൾക്കാൻ പോലും അദ്ദേഹം തയ്യാറായില്ല. സ്വന്തം നിലയ്ക്ക് ക്ഷേത്രം അടയ്ക്കുകയായിരുന്നു. ആ നടപടി ശരിയല്ല,” പത്മകുമാർ പറഞ്ഞു.

ശ​നി​യാ​ഴ്ച ദേ​വ​സ്വം ബോ​ർ​ഡ് യോ​ഗം ചേ​രാ​നി​രി​ക്കെ​യാ​ണ് പ​ത്മ​കു​മാ​റി​ന്റെ പ്ര​തി​ക​ര​ണം. ആ​ചാ​ര​പ​ര​മാ​യ കാ​ര്യ​ങ്ങ​ൾ തന്ത്രിക്ക് തീ​രു​മാ​നി​ക്കാമെന്ന നിലപാടായിരുന്നു പത്മകുമാറിന്റേത്.  എന്നാൽ ശുദ്ധികലശ വിഷയത്തിൽ ഇതാദ്യമായാണ് പത്മകുമാർ പ്രത്യേക്ഷ വിമർശനം ഉയർത്തുന്നത്.

ശ​ബ​രി​മ​ല​യി​ൽ യു​വ​തികൾ പ്രവേശിച്ച വാർത്ത പുറത്തുവന്നതിന് പിന്നാലെയാണ് തന്ത്രി നട അടച്ചത്.  ​ആ​ചാ​ര​ലം​ഘന​വും അ​ശു​ദ്ധി​യും ന​ട​ന്നുവെന്ന നിലപാടായിരുന്നു തന്ത്രിയുടേത്. പ​ഞ്ച​പു​ണ്യാ​ഹ​വും ബിം​ബ​ശു​ദ്ധി ക്രി​യ​ക​ളും തന്ത്രി ബുധനാഴ്ച നടത്തി. രാവിലെ പത്ത് മണിയോടെ അടച്ച നട ഉച്ചയ്ക്ക് ശേഷമാണ് തുറന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook