പത്തനംതിട്ട: ശബരിമലയിൽ ഇന്നലെ അർധരാത്രിയുണ്ടായ അപ്രതീക്ഷിത പ്രതിഷേധത്തിൽ കണ്ടാൽ അറിയാവുന്ന 150 പേർക്കെതിരെ കേസെടുത്തു. ഇതിൽ 70 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. മുൻപ് ശബരിമലയിലുണ്ടായ അക്രമസംഭവങ്ങളിൽ ഉൾപ്പെട്ടവരും അറസ്റ്റിലായവരിൽ ഉണ്ടെന്നാണ് പൊലീസ് നിഗമനം. നേരത്തെ ശബരിമലയിലും നിലയ്ക്കലിലുമുണ്ടായ പ്രതിഷേധങ്ങളിൽ പങ്കെടുത്ത 15 പേർ ഇപ്പോൾ അറസ്റ്റിലായവരിൽ ഉണ്ടെന്ന് ദൃശ്യങ്ങൾ പരിശോധിച്ചതിൽനിന്നും തിരിച്ചറിഞ്ഞെന്നാണ് പൊലീസ് വൃത്തങ്ങളിൽനിന്നും ലഭിക്കുന്ന വിവരം.

എറണാകുളത്തെ ആര്‍എസ്എസ് സംഘടനാ ചുമതലയുള്ള ശബരിമല കര്‍മസമിതി കണ്‍വീനർ രാജേഷാണ് ഇന്നലെ സന്നിധാനത്തെ പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകിയത്. ചിത്തിര ആട്ട വിശേഷ സമയത്ത് 52കാരിയായ തൃശൂര്‍ സ്വദേശിനി ലളിത ദേവിയെ സന്നിധാനത്ത് തടയുന്നവരുടെ കൂട്ടത്തിൽ രാജേഷും ഇപ്പോൾ അറസ്റ്റിലായ മറ്റു ചിലരും ഉണ്ടായിരുന്നുവെന്നാണ് ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ പൊലീസിന് വ്യക്തമായതെന്നാണ് വിവരം.

ഇന്നലെ രാത്രി 10.30 ന് ഹരിവരാസനം പാടി ശബരിമല നട അടച്ചപ്പോഴാണ് സന്നിധാനത്ത് അപ്രതീക്ഷിത സംഘർഷം ഉണ്ടായത്. സ​ന്നി​ധാ​ന​ത്ത് രാ​ത്രി വി​രി വ​യ്ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​യ ത​ർ​ക്ക​മാ​ണ് പ്ര​തി​ഷേ​ധ​ത്തി​ൽ ക​ലാ​ശി​ച്ച​ത്. മാ​ളി​ക​പ്പു​റ​ത്തി​ന് സ​മീ​പ​ത്ത് നി​ന്നാ​ണ് പ്ര​തി​ഷേ​ധം തു​ട​ങ്ങി​യ​ത്. നെ​യ്യ​ഭി​ഷേ​ക​ത്തി​ന് നേ​ര​ത്തെ ബു​ക്ക് ചെ​യ്ത​വ​ര്‍​ക്ക് വി​രി​വ​യ്ക്കാ​നും മ​റ്റും പൊ​ലീ​സ് സൗ​ക​ര്യ​മൊ​രു​ക്കി​യി​രു​ന്നു. എ​ന്നാ​ൽ ബു​ക്ക് ചെയ്തിട്ടില്ലെന്ന് സം​ശ​യം തോ​ന്നി​യ​വ​രെ പൊ​ലീ​സ് നീ​ക്കം ചെ​യ്യാ​ന്‍ ശ്ര​മി​ച്ച​താ​ണ് പ്ര​തി​ഷേ​ധ​ത്തി​ന് കാ​ര​ണ​മാ​യ​ത്.

പൊലീ​സ് നീ​ക്കം ചെ​യ്ത​വ​ര്‍ അ​പ്ര​തീ​ക്ഷി​ത​മാ​യി സം​ഘ​ടി​ച്ച് വ​ലി​യ ന​ട​പ്പ​ന്ത​ലി​ലെ​ത്തി നാ​മ​ജ​പ പ്ര​തി​ഷേ​ധം ന​ട​ത്തു​ക​യാ​യി​രു​ന്നു. നി​രോ​ധ​നാ​ജ്ഞ നി​ല​നി​ല്‍​ക്കു​ന്ന പ്ര​ദേ​ശ​മാ​ണെ​ന്നും അ​തി​നാ​ൽ പ്ര​തി​ഷേ​ധം അ​വ​സാ​നി​പ്പി​ച്ച് പി​രി​ഞ്ഞു പോ​ക​ണ​മെ​ന്ന് എ​സ്‌പി പ്ര​തീ​ഷ് കു​മാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള പൊ​ലീ​സ് സം​ഘം ഇ​വ​രോ​ട് ആ​വ​ർ​ത്തി​ച്ച് ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ പ്ര​തി​ഷേ​ധം അ​വ​സാ​നി​പ്പി​ക്കാ​ൻ ഇ​വ​ർ ത​യാ​റാ​യി​ല്ല.

ആർഎസ്എസ് നേതാവ് ആർ.രാജേഷ് പ്രതിഷേധത്തിന് നേതൃത്വം നൽകി. നടയടച്ച ശേഷവും പ്രതിഷേധം തുടർന്ന സാഹചര്യത്തിൽ പൊലീസ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. ആദ്യം അറസ്റ്റിന് വഴങ്ങിയെങ്കിലും പിന്നീട് നെയ്യഭിഷേകം നടത്തണമെന്ന നിലപാടിൽ ഇവർ ഉറച്ചുനിന്നു. സന്നിധാനത്തെ നിരോധനാജ്ഞ ലംഘിച്ചതിനാൽ പൊലീസ് ഇവരെ ബലം പ്രയോഗിച്ച് അറസ്റ്റ്‌ ചെയ്ത് നീക്കുകയായിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ