തിരുവനന്തപുരം: ശബരിമല തന്ത്രി കണ്ഠരര് രാജീവരര്‍ക്കെതിരെ ആഞ്ഞടിച്ച് മന്ത്രി എകെ ബാലന്‍. യുവതി പ്രവേശനത്തിന് പിന്നാലെ തന്ത്രി നടയടക്കുകയും ശുദ്ധി കലശം നടത്തുകയും ചെയ്തത് ഭരണഘടനാ വിരുദ്ധമാണെന്നും വിയോജിപ്പുണ്ടെങ്കില്‍ തന്ത്രിക്ക് മാറി നില്‍ക്കാമായിരുന്നുവെന്നും എകെ ബാലന്‍ പറഞ്ഞു.

അയിത്തം ഭരണഘടന അംഗീകരിക്കുന്നതല്ല. തന്ത്രിക്ക് ഏകപക്ഷീയമായി തീരുമാനം എടുക്കാനാകില്ലെന്നും നട അടച്ചത് കോടതി വിധിക്ക് എതിരാണെന്നും മന്ത്രി പറഞ്ഞു. വിയോജിപ്പുകളോടെ തന്ത്രി തുടരണ്ടേതില്ലെന്നും മാറി നില്‍ക്കുന്നതാണ് മാന്യതയെന്നും എകെ ബാലന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം തന്ത്രിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തിയിരുന്നു. സുപ്രീം കോടതി വിധി അനുസരിക്കാനാകില്ലെങ്കില്‍ സ്ഥാനമൊഴിയണമെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. നേരത്തെ മന്ത്രി ജി സുധാരകനും തന്ത്രിയെ കടന്നാക്രമിച്ചിരുന്നു.

തന്ത്രി ബ്രാഹ്മണനല്ലെന്നും ബ്രാഹ്മണ രാക്ഷസനാണെന്നും സുധാകരന്‍ പറഞ്ഞു. അയ്യപ്പനോട് സ്‌നേഹമില്ലാത്ത ആളാണ് തന്ത്രിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്ത്രീ കയറിയപ്പോള്‍ ശുദ്ധി കലശം നടത്തിയ തന്ത്രി മനുഷ്യനാണോ. ശബരിമലയില്‍ നിന്നും തന്ത്രിയെ മാറ്റുന്നതില്‍ ദേവസ്വം ബോര്‍ഡിന് അധികാരമുണ്ടെന്നും സുധാകരന്‍ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.