കൊച്ചി:  ശബരിമല വിമാനത്താവള പദ്ധതിക്കായി ചെറുവള്ളി എസ്റേററ്റ് ഭൂമി എറ്റെടുക്കാനും നഷ്ടപരിഹാരത്തുക കോടതിയിൽ കെട്ടിവയ്ക്കാനുമുള്ള സംസ്ഥാന സർക്കാർ നടപടി ഹൈക്കോടതി താൽക്കാലികമായി തടഞ്ഞു. ജൂലൈ 21 വരെയാണ് സർക്കാർ നടപടികൾക്ക് സ്റ്റേ. എസ്റ്റേറ്റ് കൈവശമുള്ള അയന ചാരിചാരിറ്റബിൾ സൊസൈറ്റി സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റീസ് എ.കെ ജയശങ്കരൻ നമ്പ്യാരുടെ ഇടക്കാല ഉത്തരവ്.

ചെറുവള്ളി എസ്റ്റേറ്റിൽ ബിലീവേഴ്സ് ചർച്ചിന്റെ നിയന്ത്രണത്തിലുള്ള രണ്ടായിരം ഏക്കർ ഭൂമി കോടതിയിൽ പണം കെട്ടി വച്ച് ഏറ്റടുക്കാനാണ് സർക്കാർ ഉത്തരവിറക്കിയത്. ഭൂമിയിൽ 600ഓളം ഏക്കർ കൈവശമുള്ള അയന ചാരിറ്റബിൾ ട്രസ്റ്റ് ‘ നഷ്ടപരിഹാരം നേരിട്ട് ലഭിക്കണമെന്നാവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചത്.

Read More: ശബരിമല വിമാനത്താവളം; സ്ഥലം ഏറ്റെടുക്കൽ നടപടികൾ തുടരാമെന്ന് സർക്കാരിനോട് ഹൈക്കോടതി

സർക്കാർ ഭൂമിയാണെങ്കിൽ കൈവശക്കാർക്ക് എന്തിന് നഷ്ടപരിഹാരം നൽകണമെന്ന് കോടതി ചോദിച്ചു. ഭൂമി വിലയല്ല, മറിച്ച് മരങ്ങൾ ഉൾപ്പടെയുള്ള ചമയങ്ങൾക്കുള്ള നഷ്ടപരിഹാരത്തുകയാണ് കോടതിയിൽ കെട്ടിവയക്കുന്നതെന്ന് സർക്കാർ വിശദികരിച്ചു. ഭൂമിയുടെ ഉടമസ്ഥവകാശം തെളിയിക്കാൻ സർക്കാർ സിവിൽ കോടതിയെ സമീപിക്കുകയാണ് വേണ്ടതെന്ന് ഹാരിസൺ മലയാളം കമ്പനി സമർപ്പിച്ച ഹർജിയിൽ നേരത്തെ സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ടന്ന് ഹർജി ഭാഗം വാദിച്ചു.

ഭൂമി ഏറ്റെടുക്കുമ്പോൾ ഉടമസ്ഥവകാശ തർക്കം നിലനിൽക്കുന്നുണ്ടെങ്കിൽ നഷ്ട പരിഹാരത്തുക കോടതിയിൽ കെട്ടിവയ്ക്കണമെന്നാണ് നിയമ വ്യവസ്ഥയെന്നും സർക്കാർ വിശദീകരിച്ചു. നഷ്ടപരിഹാരത്തുക കോടതിയിൽ കെട്ടിവയ്ക്കാതെ നേരിട്ട് കൈമാറണമെന്നാണ് കൈവശക്കാരായ അയന ചാരിറ്റബിൾ ട്രസ്റ്റിന്റെ ആവശ്യം.കേസ് വിശദമായ വാദത്തിനായി ജലൈ 21 ലേക്ക് മാറ്റി.

വിമാനത്താവളവത്തിനായി ഭൂമി ഏറ്റെടുക്കാന്‍ കഴിഞ്ഞ മാസമായിരുന്നു റവന്യൂ വകുപ്പ് ഉത്തരവിറക്കിയത്. ഭൂമി ഏറ്റെടുക്കല്‍ നടപടിക്കായി കോട്ടയം കളക്ടറെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. പ​ദ്ധ​തി​ക്ക്​ സ​ർ​ക്കാ​ർ ത​ത്ത്വ​ത്തി​ൽ അം​ഗീ​കാ​രം ന​ൽ​കിയതിനു പിറകേയായിരുന്നു ഭൂമി ഏറ്റെടുക്കൽ നടപടികളുമായി മുന്നോട്ട് പോവാനുള്ള തീരുമാനം.

Read More: ശബരിമല വിമാനത്താവളം; ചെറുവള്ളി എസ്‌റ്റേറ്റ് സര്‍ക്കാര്‍ ഏറ്റെടുക്കും

കഴിഞ്ഞ മാസം മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലായിരുന്നു ശബരിമലയില്‍ ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളവുമായി മുന്നോട്ടു പോകുന്നതിനായി സർക്കാർ തീരുമാനിച്ചത്. തുടര്‍ന്ന് ഇപ്പോള്‍ റവന്യു പ്രിന്‍സിപ്പള്‍ സെക്രട്ടറി ജയതിലക് ഉത്തരവ് പുറപ്പെുവിക്കുകയായിരുന്നു. ആകെ 2263.13 ഏക്കര്‍ ഭൂമിയാണ് പദ്ധതിക്കായി ഏറ്റെടുക്കുന്നത്. 2013-ലെ ഭൂമി ഏറ്റെടുക്കല്‍ നിയമപ്രകാരമാണ് എസ്റ്റേറ്റ് ഏറ്റെടുക്കുന്നതിനുള്ള നടപടികളുമായി സർക്കാർ മുന്നോട്ട് പോയത്.

ശബരിമല തീര്‍ഥാടകര്‍ക്കുള്ള വിമാനത്താവളം കോട്ടയം ജില്ലയിലെ ചെറുവള്ളി എസ്റ്റേറ്റില്‍ സ്ഥാപിക്കുന്നതിന് 2017 ലാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. അന്നത്തെ അഡീ.ചീഫ് സെക്രട്ടറി പി.എച്ച്.കുര്യന്‍ അധ്യക്ഷനായ സമിതിയുടെ തീരുമാനം സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു. കൊ​ച്ചി, ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ങ്ങ​ളു​ടെ മോ​ഡ​ലി​ൽ പൊ​തു-​സ്വ​കാ​ര്യ പങ്കാളിത്ത സം​രം​ഭമായി ശബരിമല വിമാനത്താവള പദ്ധതിയും ആരംഭിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.