ശബരിമല വിമാനത്താവളം; സ്ഥലം ഏറ്റെടുക്കൽ നടപടികൾ തുടരാമെന്ന് സർക്കാരിനോട് ഹൈക്കോടതി

എന്നാൽ കൈവശക്കാരെ ബലപ്രയോഗത്തിലൂടെ ഒഴിവാക്കരുതെന്ന് കോടതി നിർദ്ദേശിച്ചു

Sabarimala Makaravilakku 2020, മകരവിളക്ക്, Sabarimala Makara Jyothi 2020, Makaravilakku 2020, Makara Jyothi 2020, makara jyothi images 2020, Makaravilakku images 2020, മകരവിളക്ക് 2020, ശബരിമല മകരവിളക്ക് 2020, മകരവിളക്ക് live, ശബരിമല മകരവിളക്ക് ഉത്സവം, ശബരിമല മകരജ്യോതി 2020, ശബരിമല മകരജ്യോതി live, പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞു, മകരവിളക്ക്, മകരജ്യോതി, പമ്പ , നിലക്കൽ , പൊന്നമ്പലമേട്

കൊച്ചി: ശബരി വിമാനത്താവളത്തിന് സ്ഥലം ഏറ്റെടുക്കാനുള്ള സർക്കാരിന്റെ നടപടികൾ തുടരാമെന്ന് ഹൈക്കോടതി. സ്ഥലം ഏറ്റെടുക്കാൻ സർക്കാരിന് നിയമാനുസൃതം നടപടി സ്വീകരിക്കുന്നതിൽ തെറ്റില്ലന്ന് കോടതി വ്യക്തമാക്കി.

ചെറുവള്ളി എസ്റേറ്റ് ഭൂമിയിൽ 600ഓളം ഏക്കർ കൈവശമുള്ള അയന ചാരിറ്റബിൾ ട്രസ്റ്റിന്റെ ഹർജിയാണ് കോടതി പരിഗണിച്ചത്.എന്നാൽ കൈവശക്കാരെ ബലപ്രയോഗത്തിലൂടെ ഒഴിവാക്കരുതെന്ന് കോടതി നിർദ്ദേശിച്ചു. എസ്റ്റേറ്റ് എറ്റെടുക്കാനുള്ള സർക്കാർ നീക്കം ചോദ്യം ചെയ്താണ് അയന ചാരിറ്റബിൾ ട്രസ്റ്റ് കോടതിയെ സമീപിച്ചത്.

തര്‍ക്കത്തില്‍ കിടക്കുന്ന ഭൂമി ഏറ്റെടുക്കാന്‍ നിയമ നടപടികള്‍ സ്വീകരിക്കാൻ സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നു. ഭൂമി ഏറ്റെടുക്കല്‍ നിയമത്തിലെ സെക്‌ഷന്‍ 77 അനുസരിച്ചായിരിക്കും നടപടി. നഷ്ടപരിഹാരത്തുക കോടതിയില്‍ കെട്ടിവയ്ക്കാനാണ് സർക്കാർ ആലോചിക്കുന്നത്. ഭൂമിയുടെ ഉടമസ്ഥതയുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ കേസ് നിലനില്‍ക്കുന്നുണ്ട്.

ശബരിമല തീര്‍ഥാടകര്‍ക്കുള്ള വിമാനത്താവളം കോട്ടയം ജില്ലയിലെ ചെറുവള്ളി എസ്റ്റേറ്റില്‍ സ്ഥാപിക്കുന്നതിന് 2017 ലാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. അന്നത്തെ അഡീ.ചീഫ് സെക്രട്ടറി പി.എച്ച്.കുര്യന്‍ അധ്യക്ഷനായ സമിതിയുടെ തീരുമാനം സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു. 2263 ഏക്കര്‍ ഭൂമിയാണ് വിമാനത്താവളത്തിനായി ഏറ്റെടുക്കാൻ തീരുമാനിച്ചിരിക്കുന്നത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Sabarimala airport high court allows government to land acquisition

Next Story
പച്ചക്കറി കടകൾ ആഴ്‌ചയിൽ നാല് ദിവസം മാത്രം; തിരുവനന്തപുരത്ത് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നുcorona virus, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com