scorecardresearch

ശബരിമല വിമാനത്താവളം: ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാൻ സർക്കാരിന് കോടതി അനുമതി

ഭൂമി ഏറ്റെടുക്കുന്നതിന് കലക്ടർ ഇറക്കിയ ഉത്തരവിനെതിരെ കൈവശക്കാരായ അയന ചാരിറ്റബിൾ ട്രസ്റ്റ് സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ ഉത്തരവ്

ശബരിമല വിമാനത്താവളം: ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാൻ സർക്കാരിന് കോടതി അനുമതി

കൊച്ചി: ശബരിമല വിമാനത്താവള നിർമ്മാണത്തിന് ചെറുവള്ളി എസ്റ്റേറ്റ് എറ്റെടുക്കാനുള്ള നടപടികളുമായി സർക്കാരിന് മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി. ഏറ്റെടുക്കൽ നടപടികൾക്ക് ഏർപ്പെടുത്തിയ സ്റ്റേ കോടതി നീക്കി. ഭൂമി ഏറ്റെടുക്കുന്നതിന് കലക്ടർ ഇറക്കിയ ഉത്തരവിനെതിരെ കൈവശക്കാരായ അയന ചാരിറ്റബിൾ ട്രസ്റ്റ് സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ ഉത്തരവ്.

ഭൂമി സർക്കാരിന്റേതാണെന്നും നഷ്ടപരിഹാരം നൽകില്ലെന്നും സർക്കാർ വാദത്തിനിടെ കോടതിയെ അറിയിച്ചിരുന്നു. എന്നാൽ ഏറ്റെടുക്കുന്ന ഭൂമിയിലെ മരങ്ങൾ, കെട്ടിടങ്ങൾ മുതലായ ചമയങ്ങൾക്ക് നഷ്ടപരിഹാരം കോടതിയിൽ കെട്ടിവെയ്ക്കുമെന്ന് കലക്ടറുടെ ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. ഉത്തരവിലെ ഈ വ്യവസ്ഥ കോടതി റദ്ദാക്കി.

ഭൂമിയുടെ ഉടമസ്ഥവകാശം തെളിയിക്കാൻ സർക്കാർ സിവിൽ കോടതിയെ സമീപിക്കുകയാണ് വേണ്ടതെന്ന് ഹാരിസൺ കേസിൽ സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ടന്നായിരുന്നു ഹർജിക്കാരുടെ വാദം. നഷ്ടപരിഹാരത്തുക കോടതിയിൽ കെട്ടിവയ്‌ക്കാതെ നേരിട്ട് കൈമാറണമെന്നായിരുന്നു കൈവശക്കാരായ അയന ചാരിറ്റബിൾ ട്രസ്റ്റിന്റെ ആവശ്യം.

Read More: ശബരിമല വിമാനത്താവളം: ചെറുവള്ളി എസ്‌റ്റേറ്റ് ഏറ്റെടുക്കാനുള്ള സർക്കാർ ഉത്തരവിനു സ്റ്റേ തുടരും

ജൂണിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലായിരുന്നു ശബരിമലയില്‍ ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളവുമായി മുന്നോട്ടു പോകുന്നതിനായി സർക്കാർ തീരുമാനിച്ചത്. ആകെ 2263.13 ഏക്കര്‍ ഭൂമിയാണ് പദ്ധതിക്കായി ഏറ്റെടുക്കുന്നത്. 2013-ലെ ഭൂമി ഏറ്റെടുക്കല്‍ നിയമപ്രകാരമാണ് എസ്റ്റേറ്റ് ഏറ്റെടുക്കുന്നതിനുള്ള നടപടികളുമായി സർക്കാർ മുന്നോട്ട് പോയത്.

ശബരിമല തീര്‍ഥാടകര്‍ക്കുള്ള വിമാനത്താവളം കോട്ടയം ജില്ലയിലെ ചെറുവള്ളി എസ്റ്റേറ്റില്‍ സ്ഥാപിക്കുന്നതിന് 2017 ലാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. അന്നത്തെ അഡീ.ചീഫ് സെക്രട്ടറി പി.എച്ച്.കുര്യന്‍ അധ്യക്ഷനായ സമിതിയുടെ തീരുമാനം സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു. കൊ​ച്ചി, ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ങ്ങ​ളു​ടെ മോ​ഡ​ലി​ൽ പൊ​തു-​സ്വ​കാ​ര്യ പങ്കാളിത്ത സം​രം​ഭമായി ശബരിമല വിമാനത്താവള പദ്ധതിയും ആരംഭിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Sabarimala airport court allows govt to take over cheruvally estate