കൊച്ചി: ശബരിമല വിമാനത്താവള നിർമാണത്തിനു ചെറുവള്ളി എസ്‌റ്റേറ്റ് എറ്റെടുക്കാനുള്ള സർക്കാർ ഉത്തരവിൽ സ്റ്റേ തുടരും. സ്റ്റേ ഹൈക്കോടതി ഓഗസ്റ്റ് 11 വരെ നീട്ടി. സത്യവാങ്‌മൂലം സമർപ്പിക്കാൻ സർക്കാറിന് കോടതി സമയം അനുവദിച്ചു.

എസ്‌റ്റേറ്റ് കൈവശമുള്ള അയന ചാരിറ്റബിൾ സൊസൈറ്റി സമർപ്പിച്ച ഹർജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. നഷ്ടപരിഹാരം കോടതിയിൽ കെട്ടിവച്ച് ഭൂമി ഏറ്റെടുക്കാനാണ് സർക്കാർ ഉത്തരവിറക്കിയത്. ഭൂമി വിലയല്ല, മറിച്ച് മരങ്ങൾ ഉൾപ്പടെയുള്ള ചമയങ്ങൾക്കുള്ള നഷ്ടപരിഹാരത്തുകയാണ് കോടതിയിൽ കെട്ടിവയ്‌ക്കുന്നതെന്ന് സർക്കാർ അറിയിച്ചിരുന്നു.

Read Also: ‘ദൃശ്യം’ താരം റോഷൻ ബഷീർ വിവാഹിതനാവുന്നു

ഭൂമിയുടെ ഉടമസ്ഥാവകാശം തെളിയിക്കാൻ സർക്കാർ സിവിൽ കോടതിയെ സമീപിക്കുകയാണ് വേണ്ടതെന്ന് ഹാരിസൺ മലയാളം കമ്പനി സമർപ്പിച്ച ഹർജിയിൽ നേരത്തെ സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ടന്നാണ് ഹർജിക്കാരുടെ വാദം. നഷ്ടപരിഹാരത്തുക കോടതിയിൽ കെട്ടിവയ്‌ക്കാതെ നേരിട്ട് കൈമാറണമെന്നാണ് കൈവശക്കാരായ അയന ചാരിറ്റബിൾ ട്രസ്റ്റിന്റെ ആവശ്യം.

കഴിഞ്ഞ മാസം മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലായിരുന്നു ശബരിമലയില്‍ ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളവുമായി മുന്നോട്ടു പോകുന്നതിനായി സർക്കാർ തീരുമാനിച്ചത്. തുടര്‍ന്ന് ഇപ്പോള്‍ റവന്യു പ്രിന്‍സിപ്പള്‍ സെക്രട്ടറി ജയതിലക് ഉത്തരവ് പുറപ്പെുവിക്കുകയായിരുന്നു. ആകെ 2263.13 ഏക്കര്‍ ഭൂമിയാണ് പദ്ധതിക്കായി ഏറ്റെടുക്കുന്നത്. 2013-ലെ ഭൂമി ഏറ്റെടുക്കല്‍ നിയമപ്രകാരമാണ് എസ്റ്റേറ്റ് ഏറ്റെടുക്കുന്നതിനുള്ള നടപടികളുമായി സർക്കാർ മുന്നോട്ട് പോയത്.

Read Also: വാല്‍വുള്ള എന്‍95 മാസ്‌കുകള്‍ ഉപയോഗിക്കുന്നത് അപകടം; കേന്ദ്ര സർക്കാർ മുന്നറിയിപ്പ്

ശബരിമല തീര്‍ഥാടകര്‍ക്കുള്ള വിമാനത്താവളം കോട്ടയം ജില്ലയിലെ ചെറുവള്ളി എസ്റ്റേറ്റില്‍ സ്ഥാപിക്കുന്നതിന് 2017 ലാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. അന്നത്തെ അഡീ.ചീഫ് സെക്രട്ടറി പി.എച്ച്.കുര്യന്‍ അധ്യക്ഷനായ സമിതിയുടെ തീരുമാനം സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു. കൊ​ച്ചി, ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ങ്ങ​ളു​ടെ മോ​ഡ​ലി​ൽ പൊ​തു-​സ്വ​കാ​ര്യ പങ്കാളിത്ത സം​രം​ഭമായി ശബരിമല വിമാനത്താവള പദ്ധതിയും ആരംഭിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.