scorecardresearch

രഹ്നാ ഫാത്തിമയെ സമുദായത്തിൽ നിന്ന് പുറത്താക്കിയതായി ജമാ അത്ത് കൗൺസിൽ

മതവികാരം വ്രണപ്പെടുത്തിയതിന്റെ പേരിൽ രഹ്നാ ഫാത്തിമക്കെതിരെ പത്തനംതിട്ട പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

മതവികാരം വ്രണപ്പെടുത്തിയതിന്റെ പേരിൽ രഹ്നാ ഫാത്തിമക്കെതിരെ പത്തനംതിട്ട പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

author-image
WebDesk
New Update
മതവികാരം വ്രണപ്പെടുത്തിയെന്ന കേസ്; മുന്‍കൂര്‍ ജാമ്യം തേടി രഹന ഹൈക്കോടതിയില്‍

കൊച്ചി:ശബരിമല ദർശനത്തിന് ശ്രമിച്ച റഹ്നാ ഫാത്തിമയെ ഇസ്‌ലാം സമുദായത്തിൽ നിന്നും പുറത്താക്കിയെന്ന് ജമാ അത്ത് കൗൺസിൽ.ഹിന്ദു സമൂഹത്തിന്റെ ആചാര അനുഷ്ഠാനങ്ങൾ ലംഘിക്കുകയും അത് വഴി മതവികാരം വ്രണപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തതിന്റെ പേരിൽ രഹ്നാ ഫാത്തിമയെയും കുടുംബാംഗങ്ങളെയും മഹല്ല് അംഗത്വത്തിൽ നിന്നും പുറത്താക്കണമെന്ന് എറണാകുളം സെൻട്രൽ മുസ്‌ലീം ജമാ അത്തിനോട് ആവശ്വപ്പെട്ടതായ് ജമാ​​ അത്ത് കൗൺസിൽ സംസ്ഥാന പ്രസിഡന്റ് അഡ്വ:പൂകുഞ്ഞ് പത്ര പ്രസ്താവനയിൽ പറഞ്ഞു.

Advertisment

ചുംബന സമരത്തിൽ പങ്കെടുകുകയും നഗ്നയായി സിനിമയിലഭിനയിക്കുകയും ചെയ്ത ആക്‌ടിസിവ്സ്റ്റായ രഹ്നാ ഫാത്തിമക്ക് മുസ്‌ലിം സമുദായത്തിന്റെ പേര് ഉപയോഗിക്കാൻ യാതൊരു അവകാശവുമില്ലെന്നും.സമൂഹത്തിന്റെ മത വികാരം വ്രണപ്പെടുത്തിയതിന്റെ പേരിൽ രഹ്നാ ഫാത്തിമക്കെതിരെ 153എ വകുപ്പ് പ്രകാരം കേസെടുക്കണമെന്നും അഡ്വ:പൂകുഞ്ഞ് ആവശ്വപ്പെട്ടു.

ബിഎസ്എൻഎൽ ജീവനക്കാരിയും രണ്ടു കുട്ടികളുടെ അമ്മയുമായ രഹ്നാ ഫാത്തിമ സദാചാര പൊലീസിങ്ങ് എന്നിവക്കെതിരെ ചുംബന സമരം തുടങ്ങിയ പ്രതിഷേധങ്ങളിൽ പങ്കെടുത്തിട്ടുണ്ട് .

സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ രഹ്നാ ഫാത്തിമയും കവിത എന്ന മാധ്യമ പ്രവർത്തകയും പൊലീസ് സംരക്ഷണത്തിൽ ശബരിമല ദർശനം നടത്താൻ ശ്രമിച്ചിരുന്നു.അതിനെ തുടർന്ന് രഹ്നാ ഫാത്തിമയുടെ വീടിന് നേരേ ആക്രമണം നടന്നിരുന്നു.

Advertisment

മതവികാരം വൃണപ്പെടുത്തിയതിന്റെ പേരിൽ രഹ്നാ ഫാത്തിമക്കെതിരെ പത്തനംതിട്ട പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. രാധാകൃഷ്ണ മേനോൻ എന്നയാളുടെ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്.

രഹനാ ഫാത്തിമയക്കെതിരെ നടപടിയുമായ് ബിഎസ്എൻഎൽ അധികൃതർ.പ്രാഥമിക നടപടിയായ് ബിഎസ്എൻഎൽ ബോട്ട് ജെട്ടി ഓഫിസിൽ ടെലിഫോൺ ടെക്ക്‌നീഷ്യനായ രഹ്നയെ പൊതുജനങ്ങളുമായ് നേരിട്ട് ബന്ധമില്ലാത്ത രവിപുരം ഓഫീസിലേക്ക് സ്ഥലം മാറ്റി.

Supreme Court Religious Sentiments Sabarimala

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: