/indian-express-malayalam/media/media_files/uploads/2018/11/sabarimala-3.jpg)
ശബരിമല
പമ്പ: ശബരിമല സന്നിധാനം ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ പ്രഖ്യാപിച്ച നിരോധനാജ്ഞയുടെ സമയപരിധി ഇന്ന് അവസാനിക്കും. എല്ലാ ദിവസവും ശരണ പ്രതിഷേധം തുടരുന്ന സാഹചര്യത്തിൽ നിരോധനാജ്ഞ നീട്ടാനുള്ള സാധ്യതയുണ്ട്. ഇന്ന് അര്‍ദ്ധരാത്രിയോടെയാണ് നിരോധനാജ്ഞ അവസാനിക്കുക.
ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഇന്ന് രാത്രി സന്നിധാനത്തെത്തും. നാളെയാണ് അവലോകന യോഗം. സന്നിധാനം, പമ്പ, നിലയ്ക്കൽ, ഇലവുങ്കൽ എന്നിവിടങ്ങളിൽ 144 തുടര്‍ന്നേക്കും. നിരോധനാജ്ഞ പിന്‍വലിക്കേണ്ട സാഹചര്യമല്ലെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ജനുവരി 14 വരെ നീട്ടണമെന്നായിരുന്നു പൊലീസ് റിപ്പോർട്ട് നൽകിയത്.
എന്നാൽ നാല് ദിവസത്തേക്ക് മാത്രമായിരുന്നു അന്ന് ദീർഘിപ്പിച്ചത്. ആ നാല് ദിവസം അവസാനിച്ചപ്പോഴാണ് നവംബര്‍ 30 വരെ നീട്ടിയത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് മണ്ഡലകാലം മുഴുവന്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തണമെന്ന ശുപാര്‍ശയാണ് ജില്ലാ കലക്ടര്‍ക്ക് പൊലീസ് നല്‍കിയിട്ടുള്ളത്.
ശബരിമലയില്‍ നിരോധനാജ്ഞ ഏർപ്പെടുത്തിയ നടപടിക്കെതിരെ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു. യുഡിഎഫ് നേതാക്കള്‍ സന്നിധാനത്തെത്തി നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധിക്കുകയും ചെയ്തിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.