ന്യൂഡൽഹി: ശബരിമല പ്രായഭേദമന്യേ സ്ത്രീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിക്കെതിരെ സമർപ്പിച്ച പുനഃപരിശോധന ഹർജികൾ സുപ്രീംകോടതി പരിഗണിച്ചു. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ ചേംബറിലാണ് ഹര്‍ജികൾ പരിഗണിച്ചത്. സുപ്രീം കോടതിയുടെ പുതിയ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാർ മറ്റന്നാൾ സർവ്വകക്ഷിയോഗം വിളിക്കും.

ദേവസ്വം ബോർഡ്, തന്ത്രി, പന്തളം കൊട്ടാരം ഉൾപ്പടെ കേസിൽ കക്ഷികളായിരുന്നവരുടെയും അല്ലാത്തവരുടെയുമായ 49 ഹർജികളാണ് ഇന്ന് പരിഗണനയ്ക്ക് എടുത്തത്.

പ്രായഭേദമന്യേ സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശിക്കാമെന്ന് സെപ്റ്റംബർ 28നാണ് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചത്. അഞ്ചംഗ ഭരണഘടന ബെഞ്ചിന്റെ ഭുരിപക്ഷ വിധിയായിരുന്നു ഇത്. മുൻ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ റോഹിന്റൺ നരിമാൻ, എ.എം.ഖാൻവിൽക്കർ, ഡി.വൈ.ചന്ദ്രചൂഡ്, ഇന്ദു മൽഹോത്ര എന്നിവരടങ്ങുന്ന ബെഞ്ചായിരുന്നു അന്ന് വിധി പ്രസ്താവിച്ചത്.

Read More: Why Sabarimala is surprising even Kerala, and why it is an opportunity

വിധിക്ക് ശേഷം രണ്ട് തവണയാണ് ശബരിമല നട തുറന്നത്. തുലാമാസ പൂജകൾക്കും ചിത്തിര ആട്ട വിശേഷത്തിനും. രണ്ട് തവണയും പ്രതിഷേധത്തിന്റെ പേരിൽ  വലിയ അക്രമ സംഭവങ്ങളാണ് ശബരിമലയിൽ അരങ്ങേറിയത്.

 

7.00PM: സുപ്രീം കോടതി വിധി നടപ്പാക്കുകയെന്നതാണ് സർക്കാർ നയമെന്ന് സിപി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ

6.55PM: സർക്കാർ വിശ്വാസികൾക്കൊപ്പം നിൽക്കണമെന്ന് എൻ എസ് എസ്

6.50PM: ശബരിമല സംബന്ധിച്ച സർക്കാർ മറ്റന്നാൾ സർവ്വകക്ഷിയോഗം വിളിക്കും.

6.30 Pm: ശബരിമല സുപ്രീം കോടതി വിധി സ്വാഗതാർഹമെന്നും മുഖ്യമന്ത്രിയുടെ നിലപാട് ദൗർഭാഗ്യകരമെന്നും കെ പി സി സി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രൻ

5.40PM: ശബരിമല സുപ്രീം കോടതി തീരുമാനം വരുന്നത് വരെ എല്ലാവരും ക്ഷമയോടെ കാത്തിരിക്കണമെന്ന്  എസ് എൻ ഡി പി ജനറൽ സെക്രട്ടറി വെളളാപ്പളളി നടേശൻ. കലാപം ഉണ്ടാക്കരുതെന്നും കോടതി വിധി അനുസരിക്കണമെന്നും വെളളാപ്പളളി പറഞ്ഞു.

5.15 PM: ശബരിമലയില്‍ നേരത്തെയുളള വിധി അതേപടി നിലനില്‍ക്കുമെന്നാണ് സുപ്രീം കോടതി പറഞ്ഞതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിന് മറ്റൊരു അര്‍ത്ഥം ഉണ്ടെങ്കില്‍ നിയമവിദഗ്‌ധരുമായി ആലോചിച്ച് മാത്രമേ പ്രതികരിക്കാന്‍ കഴിയുകയുളളൂവെന്നും അദ്ദേഹം വ്യക്തമാക്കി

4.45 PM: അടിച്ചമർത്താൻ ശ്രമിച്ചവർക്കുളള മറുപടിയാണ് വിധിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻ പിളള. സമരത്തിന്റെ ഭാവി എൻഡിഎ ആലോചിച്ച് തീരുമാനിക്കും

4.30 PM: സുപ്രീം കോടതി ഉത്തരവ് സ്വാഗതം ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇനിയൊരു സംഘർഷം ഉണ്ടാക്കുന്ന രീതിയിലേക്ക് സർക്കാർ പോകരുത്

4.12 PM: കോടതി വിധി എന്തായാലും നടപ്പാക്കാൻ സർക്കാർ ബാധ്യസ്ഥരെന്ന് ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രൻ. മുഖ്യമന്ത്രിയുമായി ആലോചിച്ച് തീരുമാനം എടുക്കുമെന്നും മന്ത്രി

4.05 PM: മണ്ഡല മകരവിളക്ക് കാലത്ത് പ്രായഭേദമന്യേ സ്ത്രീകൾക്ക് ശബരിമലയിൽ കയറാം. ഭരണഘടന ബെഞ്ചിന്റെ വിധിക്ക് സ്റ്റേ ഇല്ല

3.50 PM: സുപ്രീം കോടതി വിധിയിൽ സന്തോഷമുണ്ടെന്ന് തന്ത്രി കണ്ഠരര് രാജീവരര്. അയ്യപ്പൻ അനുഗ്രഹിച്ചുവെന്നും തന്ത്രി പറഞ്ഞു

3.45 PM: പുനഃപരിശോധന ഹർജികൾ തുറന്ന കോടതിയിൽ വാദം കേൾക്കും. മണ്ഡലകാലം പൂർത്തിയായശേഷം ജനുവരി 22 നാണ് വാദം കേൾക്കുക

3.30 PM: സുപ്രീം കോടതിയുടെ വെബ്സൈറ്റിലാണ് വിധി പ്രസിദ്ധീകരിക്കുക

3.20 PM: ശബരിമല വിധിക്കെതിരായ പുനഃപരിശോധന ഹർജികൾ സുപ്രീം കോടതി പരിഗണിച്ചു. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ ചേംബറിലാണ് ഹർജികൾ പരിഗണിച്ചത്. ചീഫ് ജസ്റ്റിസ് വസതിയിലേക്ക് മടങ്ങി

03.15 PM: റിവ്യു ഹർജികൾ അനുവദിച്ചാൽ റിട്ട് ഹർജികളിൽ വാദം കേൾക്കാമെന്ന് ചീഫ് ജസ്റ്റിസ്

03.10 PM: കോടതി പരിഗണിക്കുന്നത് 50 റിവ്യു ഹർജികൾ. അന്താരാഷ്ട്ര ഹിന്ദു പരിഷത്താണ് ഏറ്റവും ഒടുവിൽ ഹർജി സമർപ്പിച്ചത്.

03.05 PM: സർക്കാരിന് വേണ്ടി മുതിർന്ന അഭിഭാഷകൻ വിജയ് ഹൻസാരിയയാണ് ഹാജരാകുന്നത്

03.00 PM: റിവ്യു ഹർജികൾ സുപ്രീം കോടതി പരിഗണിക്കാനൊരുങ്ങുന്നു. ചീഫ് ജസ്റ്റിസിന്റെ ചേംബറിലാണ് ഹർജികൾ പരിഗണിക്കുന്നത്

02.45 PM: റിട്ട് ഹർജികളെ എതിർത്ത് സംസ്ഥാന സർക്കാർ. റിട്ട് ഹർജികൾ നിയമപരമായി നിലനിൽക്കില്ല എന്നും റിവ്യു ഹർജി നൽകിയവർ തന്നെയാകും റിട്ട് ഹർജികളും നൽകിയതെന്നും സർക്കാർ

02.30 PM: ജെല്ലിക്കെട്ട് വിധിക്ക് സമാനമായ വിധി ശബരിമല വിഷയത്തിലും പ്രതീക്ഷിക്കുന്നു എന്ന് പുനഃപരിശോധന ഹർജി നൽകിയ ശിൽപ നായർ. ഹിന്ദു ധർമ്മത്തെ തകർക്കാൻ പിണറായി സർക്കാർ ശ്രമിക്കുന്നുവെന്നും അവർ കൂട്ടിച്ചേർത്തു

02.15 PM: റിവ്യു അനുവദിച്ചാൽ റിട്ട് ഹർജികളും പരിഗണിക്കും

01.45 PM: 16ന് ശബരിമല നട തുറക്കുന്ന സാഹചര്യത്തിൽ സർക്കാർ സർവ്വകക്ഷി യോഗം വിളിച്ചു ചേർക്കും

01.15 PM:

12.45 PM : പുനഃപരിശോധന ഹർജികൾ 3 മണിക്ക് സുപ്രീം കോടതി പരിഗണിക്കും

12.00 PM : ദേവസ്വം ബോർഡിന് വേണ്ടി ഹാജരാകാനിരുന്ന അഭിഭാഷകൻ ആര്യാമ സുന്ദരം പിൻമാറി.സുപ്രീം കോടതിയിൽ ഹർജികൾ പരിഗണിക്കാനിരിക്കെയാണ് പിൻമാറ്റം. ഹിന്ദു സംഘടനകളുടെ സമ്മർദത്തെ തുടർന്നാണോ പിൻമാറ്റമെന്ന് സംശയിക്കുന്നതായി ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പദ്‌മകുമാർ പറഞ്ഞു.

11.45 AM: സര്‍ക്കാരിനേയും ഭരണഘടനയേയും വെല്ലുവിളിച്ച് ബിജെപി നേതാവ് കെ.സുരേന്ദ്രന്‍. ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് കോടതി വിധി എന്തായാലും ശബരിമലയില്‍ അയ്യപ്പന്റെ വിധിയേ നടക്കൂവെന്നും ഭക്തജനങ്ങളുടെ നെഞ്ചത്ത് ചവിട്ടിയല്ലാതെ യുവതികള്‍ക്ക് പതിനെട്ടാം പടി ചവിട്ടാനാകില്ലെന്നും സുരേന്ദ്രന്‍ തന്റെ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കൂടുതൽ വായിക്കാം:ശബരിമലയില്‍ അയ്യപ്പന്റെ വിധിയേ നടക്കൂ; നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിച്ച് കെ.സുരേന്ദ്രന്‍

11.30 AM: ചിത്തിര ആട്ട വിശേഷത്തിനായി ശബരിമല നട തുറന്നപ്പോളുണ്ടായ സംഘർഷങ്ങളിൽ ഹൈക്കോടതി സ്വമേധയ കേസെടുത്തു

11.15 AM: ഹർജികൾ തുറന്ന കോടതിയിൽ കേൾക്കണമെന്ന അവശ്യം കോടതി തള്ളി

11.05 AM: ശബരിമല റിട്ട് ഹർജികൾ പരിഗണിക്കുന്നത് സുപ്രീം കോടതി മാറ്റിവച്ചു. റിവ്യൂ ഹർജികൾ പരിഗണിച്ച ശേഷമേ റിട്ട് ഹർജികൾ പരിഗണിക്കൂ. റിവ്യൂ ഹർജികൾ ഭരണഘടനാബെഞ്ച് പരിഗണിക്കുന്നത്
വൈകീട്ട് മൂന്നു മണിക്കാണ്

10.30 AM: ശബരിമല വിധി നടപ്പാക്കുന്നത് തടയുന്നതായി ചൂണ്ടിക്കാട്ടി ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ് ശ്രീധരൻ പിള്ള, തന്ത്രി കണ്ഠരര് രാജീവര് തുടങ്ങിയവർക്കെതിരെ സുപ്രീംകോടതിയിൽ കോടതിയലക്ഷ്യ ഹർജി നൽകാൻ സോളിസിറ്റർ ജനറൽ അനുമതി നിഷേധിച്ചു

10.00 AM: റിട്ട് ഹർജികളിലെ മൂന്ന് പ്രധാന ആവശ്യങ്ങൾ
1) ആരാധനാ സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണം.
2) ഭരണഘടനാ ബെഞ്ചിന്റെ വിധി, പ്രഖ്യാപന സ്വഭാവത്തിൽ മാത്രമുള്ളതാണ് എന്നു വിശദീകരിക്കണം.
3) ആചാരങ്ങൾ സംരക്ഷിക്കാനുള്ള നിർദേശങ്ങൾ നൽകണം.

09.45 AM: റിവ്യു ഹർജികൾ തുറന്ന കോടതിയിൽ പരിഗണിക്കണമെന്ന് ഹർജിക്കാർ

09.30 AM: സുപ്രീംകോടതി നടപടികൾ നിരീക്ഷിച്ച് കേന്ദ്രസർക്കാർ അഭിഭാഷകർ. അറ്റോർണി ജനറലോ സോളിസ്റ്റർ ജനറലോ ഹജരാകണമോ എന്ന് തീരുമാനിച്ചിട്ടില്ല.

09.15 AM: ഹർജികൾ പരിഗണിക്കുന്നത് പുനസംഘടിപ്പിച്ച ഭരണഘടന ബെഞ്ച്

09.00 AM: “സുപ്രീം കോടതി വിധി നടപ്പാക്കുന്നതിലെ സർക്കാർ നിലപാട് ഒരു വിഭാഗം വിശ്വാസികളിൽ തെറ്റിദ്ധാരണ പരത്തിയിരിക്കാം. എന്നാൽ അത് സ്ഥായിയല്ല”- മുഖ്യമന്ത്രി

വാർത്ത വായിക്കാം: ശബരിമല: സര്‍ക്കാര്‍ നിലപാട് ഒരു വിഭാഗം വിശാസികളെ തെറ്റിദ്ധരിപ്പിച്ചിരിക്കാം എന്ന് മുഖ്യമന്ത്രി

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.