ശബരിമല കയറാനെത്തിയ മഞ്ജുവിന്റെ വീടിന് നേരെ ആക്രമണം

അക്രമികൾ വീടിന്റെ ജനാലകള്‍ എറിഞ്ഞു തകര്‍ക്കുകയും വീട്ട് ഉപകരണങ്ങൾ നശിപ്പിക്കുകയും ചെയ്തു

കൊല്ലം: ശബരിമല ദര്‍ശനത്തിന് പോയ കെഡിഎഫ് നേതാവ് മഞ്ജുവിന്റെ വീടിന് നേരെ ആക്രമണം. അക്രമികൾ വീടിന്റെ ജനാലകള്‍ എറിഞ്ഞു തകര്‍ക്കുകയും വീട്ട് ഉപകരണങ്ങൾ നശിപ്പിക്കുകയും ചെയ്തു. കസേരകളും മേശകളും പുറത്തേക്ക് വലിച്ചെറിഞ്ഞ നിലയിലാണ്.

ആക്രമത്തിന് പിന്നില്‍ സംഘപരിവാര്‍ സംഘടനകളാണന്നാണ് സംശയിക്കുന്നത്. നേരത്തെ മഞ്ജുവിന്റെ വീട്ടിലേക്ക് പട്ടിക ജാതി മോര്‍ച്ച പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയിരുന്നു. ഇവരെ പൊലീസ് സംഭവ സ്ഥലത്ത് നിന്നും നീക്കി. ഇതിന് പിന്നാലെയാണ് വീടിന് അക്രമണം.

സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ ഇന്ന് ഉച്ചയോടെയാണ് മഞ്ജു ശബരിമല കയറാൻ പമ്പയിൽ എത്തിയത്. എന്നാൽ മഞ്ജുവിന് മല കയറുമ്പോൾ സുരക്ഷ നൽകാൻ കഴിയില്ലെന്ന് പൊലീസ് അറിയിക്കുകയായിരുന്നു . ശബരിമലയിൽ കനത്ത മഴ പെയ്ത സാഹചര്യത്തിലാണ് മലകയറ്റം ഒഴിവാക്കിയത്.

ശബരിമലയില്‍ ദർശനം നടത്തുന്നതിന് സുരക്ഷ ഒരുക്കാമെന്ന് പൊലീസ് പറഞ്ഞിരുന്നുവെന്നും സ്വയം പിന്‍മാറിതാണെന്നും മഞ്ജു മാധ്യമങ്ങളോട് പറഞ്ഞു. ആരോഗ്യം ശരിയാണെങ്കില്‍ മടങ്ങി വരുമെന്നും മഞ്ജു കൂട്ടിച്ചേർത്തു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Sabarimal issue manju house attacked

Next Story
മതവികാരം വ്രണപ്പെടുത്തി; രഹ്ന ഫാത്തിമക്കെതിരെ കേസ്rahna fathima,sabarimala
The moderation of comments is automated and not cleared manually by malayalam.indianexpress.com
X