പൊലീസ് തലപ്പത്ത് അഴിച്ചുപണി; എസ്.ശ്രീജിത്ത് ക്രൈംബ്രാഞ്ച് മേധാവി

വിജയ് സാഖറയെ ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി നിയമിച്ചു

തിരുവനന്തപുരം: പോലീസ് തലപ്പത്ത് അഴിച്ചുപണി. സുദേഷ് കുമാറിന് ഡിജിപി റാങ്ക് നല്‍കി വിജിലന്‍സ് ഡയറക്‌ടറായി നിയമിച്ചു. എസ്.ശ്രീജിത്ത് ക്രൈബ്രാഞ്ച് മേധാവിയാകും. ശ്രീജിത്തിന് എഡിജിപി റാങ്ക് നൽകി.

ബി.സന്ധ്യ ഫയര്‍ഫോഴ്‌സ് മേധാവിയാകും. വിരമിച്ച ആര്‍.ശ്രീലേഖയുടെ സ്ഥാനത്തേക്കാണ് ബി.സന്ധ്യയെ നിയോഗിച്ചിരിക്കുന്നത്.

വിജയ് സാഖറയെ ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി നിയമിച്ചു. എഡിജിപി അനില്‍കാന്തിനെ റോഡ് സേഫ്റ്റി കമ്മിഷണറായും സ്‌പർജൻ കുമാറിനെ ക്രൈംബ്രാഞ്ച് ഐജിയായും നിയമിച്ചു. ബെവ്‌കോ എംഡിയായി യോഗേഷ് ഗുപ്‌തയെ നിയോഗിച്ചു. ഷെയ്‌ഖ് ദര്‍വേഷ് സാഹേബ് കേരള പൊലീസ് അക്കാദമി ഡയറക്‌ടറാകും.

Read Also: എന്തുകൊണ്ടാണ് ജനുവരി 1ന് പുതുവർഷം ആഘോഷിക്കുന്നത്?

സിറ്റി പൊലീസ് കമ്മിഷണര്‍മാര്‍ക്കും മാറ്റം. സി.എച്ച്.നാഗരാജ് കൊച്ചി കമ്മിഷണര്‍. കണ്ണൂർ എസ്‌പി സ്ഥാനത്തുനിന്ന് യതീഷ് ചന്ദ്രയെ മാറ്റി. ആര്‍.ഇളങ്കോ കണ്ണൂർ എസ്‌പിയാകും. കെഎപി 4 ന്റെ ചുമതലയാണ് ഇനി യതീഷ് ചന്ദ്ര വഹിക്കുക.

എ.അക്ബര്‍ തൃശൂര്‍ റേഞ്ച് ഡിഐജിയും കെബി രവി കൊല്ലം എസ്‌പിയുമാകും. വിരമിച്ച കെ.ജി.സൈമണിന് പകരം രാജീവ് പി.ബിയാണ് പത്തനംതിട്ട എസ്‌പിയാകും. പാലക്കാട് എസ്‌പിയായി സുജിത് ദാസിനെ നിയമിച്ചു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: S sreejith crime branch head kerala police

Next Story
പുതുവത്സരാഘോഷം: കർശന നിയന്ത്രണങ്ങളുമായി സർക്കാർ, ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ
The moderation of comments is automated and not cleared manually by malayalam.indianexpress.com