കോ​ട്ട​യം: ആ​ക്ര​മി​ക്ക​പ്പെ​ട്ട ന​ടി​ക്കെ​തി​രെ മോ​ശം പ​ര​മാ​ർ​ശം ന​ട​ത്തി​യ പി.​സി ജോ​ർ​ജ് എം​എ​ൽ​എ​യെ രൂ​ക്ഷ​മാ​യി വി​മ​ർ‌​ശി​ച്ച് എ​ഴു​ത്തു​കാ​രി ശാ​ര​ദ​ക്കു​ട്ടി. ഒ​രു ചി​കി​ത്സ​ക്കും വ​ശം​വ​ദ​മാ​കാ​ൻ കൂ​ട്ടാ​ക്കാ​ത്ത സ്ഥൂ​ല​രോ​ഗ​പി​ണ്ഡ​മാ​യി പി.​സി ജോ​ർ​ജ് മാ​റി​ക്ക​ഴി​ഞ്ഞ​താ​യി ശാരദക്കുട്ടി വിമർശിച്ചു.

പി.​സി ജോ​ർ​ജ് സ്വ​യം പ്ര​ഖ്യാ​പി​ത കോ​ട​തി​യാണെന്നും ത​ള​യ്ക്കാ​ൻ ആ​രു​മി​ല്ലാ​ത്ത മ​ദ​യാ​നയാണെന്നും ശാദരക്കുട്ടി തന്റെ ഫെസിസ്ബുക്ക് പേജിൽ കുറിച്ചു.

ശാരദക്കുട്ടിയുടെ ഫെയിസ്ബുക്ക് പോസ്റ്റ് ചുവടെ


ആക്രമിക്കപ്പെട്ട ഒരു പെൺകുട്ടിയോട് അന്വേഷണത്തിന്റെ വിവിധ ഘട്ടങ്ങളിൽ പോലീസിനോ കോടതിക്കോ ഒക്കെ പല തരം ചോദ്യങ്ങൾ ചോദിക്കേണ്ടി വരും.അത് ചിലപ്പോൾ അവൾക്കു ഒരിക്കൽ നേരിട്ട പീഡാനുഭവത്തെ മുഴുവൻ വീണ്ടും അനുഭവിക്കുന്ന അതേ വേദന ഉളവാക്കുകയും ചെയ്യും.ഇതെല്ലാം അറിഞ്ഞു കൊണ്ട് തന്നെ ധൈര്യത്തോടെ ഒരു പെൺകുട്ടി, കേസ് കൊടുക്കാൻ തയ്യാറായപ്പോൾ പ്രബുദ്ധമായ കേരളസമൂഹം അവൾക്കു സകല പിന്തുണയും കൊടുത്ത് കൂടെ നിന്നു. .കോടതി ചോദിക്കേണ്ട ചോദ്യങ്ങൾ നിരന്തരം ഇങ്ങനെ ചോദിക്കാൻ, മിസ്റ്റർ പി സി ജോർജ്ജ്, നിങ്ങള്ക്ക് അവകാശമില്ല. പക്ഷെ, നിങ്ങള്ക്ക് മാത്രം ഇതൊന്നും മനസ്സിലാകില്ല.കാരണം ഒരു ചികിത്സക്കും വശംവദമാകാൻ കൂട്ടാക്കാത്ത ഒരു സ്ഥൂലരോഗപിണ്ഡമായി മാറിക്കഴിഞ്ഞിരിക്കുന്നു നിങ്ങളുടെ മനസ്സം ബോധവും. പറഞ്ഞിട്ട് കാര്യമില്ല, സ്വയം പ്രഖ്യാപിത കോടതിയണല്ലോ നിങ്ങൾ. തളയ്ക്കാൻ ആരുമില്ലാത്ത. മദയാന. തെറ്റ് ചെയ്തവർ ആരായാലും,നിയമപരമായി ശിക്ഷിക്കപ്പെട്ടാലും ഇല്ലെങ്കിലും, അവൾ സമൂഹത്തിനു നൽകിയ ഒരു സന്ദേശം ഉണ്ട്. ഭാവിയിലെ പെൺകുട്ടികൾക്കും ഞങ്ങളെ പോലെ ഉള്ള മുതിർന്ന സ്ത്രീകൾക്കും പകർന്നു തന്ന ഒരു കരുത്തുണ്ട്.അത് ഇത്രയും കാലത്തെ നിങ്ങളുടെ “പൊതുപ്രവർത്തന”ത്തിൽ നിന്ന് , അതിനു അവസരം തന്ന ജനതയോടുള്ള കടപ്പാടായി പോലും തിരികെ നൽകാൻ നിങ്ങൾക്ക് കഴിഞ്ഞിട്ടില്ല. നിങ്ങളുടെ വ്യർഥതയെ ആണ് അത് സൂചിപ്പിക്കുന്നത്. .വിഫലമീ യാത്ര എന്ന് കാലം നിങ്ങളെ വിലയിരുത്തും, മിസ്റ്റർ പി സി ജോർജ്

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ