scorecardresearch

എം.എം.മണി അപമാനിച്ചു, വീട്ടിലിരിക്കാൻ പറഞ്ഞു; നേതൃത്വത്തിന് എസ്.രാജേന്ദ്രന്റെ കത്ത്

പാർട്ടി അംഗത്വത്തിൽ തുടരാൻ അനുവദിക്കണമെന്നും ജാതിയുടെ പേരിൽ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും രാജേന്ദ്രൻ കത്തിൽ വ്യക്തമാക്കുന്നുണ്ട്

S Rajendran, എസ്. രാജേന്ദ്രൻ, M M Mani, എം എം മണി, S Rajendran letter, against MM Mani, idukki, cpm, ie malayalam

തൊടുപുഴ: സിപിഎമ്മില്‍ താൻ അവഗണ നേരിടുന്നുവെന്ന് ചൂണ്ടിക്കാട്ടി ജില്ലാ സെക്രട്ടറിയേറ്റിനും സംസ്ഥാന കമ്മറ്റിക്കും എസ്.രാജേന്ദ്രന്‍ അയച്ച കത്ത് പുറത്ത്. എംഎല്‍എ ഹോസ്റ്റലില്‍ വച്ച് പാർട്ടിയിലെ പ്രശ്‌നങ്ങള്‍ അറിയിച്ചപ്പോള്‍ മുൻമന്ത്രി എം.എം.മണി അപമാനിച്ചെന്നും അച്ഛനെയും അമ്മയെയും കുടുംബത്തെയും നോക്കി വീട്ടിലിരിക്കാനായിരുന്നു നിർദേശിച്ചതെന്നും കത്തിൽ പറയുന്നു.

എം.എം.മണി പരസ്യമായി അപമാനിക്കുമെന്ന് ഭയന്നാണ് സമ്മേളനങ്ങളിൽ നിന്ന് വിട്ടു നിന്നത്. ഇക്കാര്യങ്ങളെല്ലാം ജില്ലാ സെക്രട്ടറിയെ അറിയിച്ചിരുന്നു. പാർട്ടി അംഗത്വത്തിൽ തുടരാൻ അനുവദിക്കണമെന്നും ജാതിയുടെ പേരിൽ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും രാജേന്ദ്രൻ കത്തിൽ വ്യക്തമാക്കുന്നുണ്ട്.

ജില്ലാ സെക്രട്ടേറിയറ്റ്‌ അംഗം കെ.വി.ശശി തന്നെ ഒതുക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണവും രാജേന്ദ്രന്‍ കത്തില്‍ ഉന്നയിക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ ഉൾപ്പെടെ മാറ്റിനിർത്താൻ ശ്രമമുണ്ടായി. ഇക്കാര്യം കേന്ദ്ര കമ്മിറ്റി അംഗങ്ങളെ അടക്കം അറിയിച്ചെന്നും കത്തിൽ പറയുന്നു.

പാർട്ടി നിർദേശങ്ങൾ അവഗണിച്ച് പ്രവർത്തിച്ചുവെന്ന് കണ്ടെത്തിയതിനെ തുടർന്ന് എസ്.രാജേന്ദ്രനെ പുറത്താക്കാൻ ജില്ലാ കമ്മിറ്റി സംസ്ഥാന കമ്മിറ്റിക്ക് നിർദേശം നൽകിയിരുന്നു. പരാതിയെത്തുടർന്ന് പാർട്ടിയുടെ രണ്ടംഗ കമ്മിഷൻ നടത്തിയ അന്വേഷണത്തിൽ രാജേന്ദ്രൻ കുറ്റക്കാരനെന്ന് കണ്ടെത്തുകയായിരുന്നു.

Also Read: കുറ്റികള്‍ പിഴുതെറിയും, സില്‍വര്‍ ലൈന്‍ ഒരു കാരണവശാലും അനുവദിക്കില്ല: കെ സുധാകരന്‍

തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ ആത്മാർത്ഥത കാണിച്ചില്ല, പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിന്നു, ജാതിയുടെ പേരിൽ ഭിന്നിപ്പുണ്ടാക്കാൻ ശ്രമിച്ചു തുടങ്ങിയവയാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ഒരു വർഷത്തേക്ക് പുറത്താക്കാനാണ് ജില്ലാ കമ്മിറ്റി സംസ്ഥാന കമ്മിറ്റിയോട് ശുപാർശ ചെയ്തിരിക്കുന്നത്. എം.എം.മണിയും രാജേന്ദ്രനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് പരസ്യമായി രംഗത്ത് എത്തിയിരുന്നു.

ഇടുക്കി ജില്ലാ സമ്മേളനത്തിലും രാജേന്ദ്രനെതിരെ രൂക്ഷവിമർശനമാണുയർന്നത്. തിരഞ്ഞെടുപ്പ് യോഗങ്ങളിൽ ദേവികുളത്തെ എൽഡിഎഫ് സ്ഥാനാര്‍ത്ഥി എ.രാജയുടെ പേര് പറയാൻ തയ്യാറായില്ല. പറയണമെന്ന് നേതാക്കൾ പറഞ്ഞിട്ടും അനുസരിച്ചില്ല. അന്വേഷണ കമ്മിഷനും ഇതൊക്കെ ശരിവച്ചതിനാലാണ് പുറത്താക്കാൻ ശുപാര്‍ശ നൽകിയതെന്നും പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിക്കുന്നതിനിടെ ജില്ലാ സെക്രട്ടറി കെ.കെ.ജയചന്ദ്രൻ പറ‌ഞ്ഞു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: S rajendrans letter against mm mani