/indian-express-malayalam/media/media_files/2025/01/02/KjJcNaYZjkchcTzVArXq.jpg)
എസ്. ജയചന്ദ്രന്‍ നായര്‍
ബെംഗളൂരു: മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ എസ്. ജയചന്ദ്രന്‍ നായര്‍ അന്തരിച്ചു. ബെംഗളൂരുവിലെ ആശുപത്രിയിലായിരുന്നു അന്ത്യം. ഏറെ കാലമായി മകനോടൊപ്പം ബെംഗളൂരിവിലായിരുന്നു താമസം. വാർധക്യസഹജമായ രോഗങ്ങളെ തുടർന്ന് 85-ാം വസ്സിയിലാണ് അന്ത്യം.
കേരള കൗമുദി, മലയാള രാജ്യം, കേരള ജനത എന്നീ പത്രങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സമകാലിക മലയാളം വാരികയുടെ സ്ഥാപക പത്രാധിപരാണ്. 2012ൽ ആത്മകഥയായ 'എന്റെ പ്രദക്ഷിണ വഴികൾ' എന്ന പുസ്തകത്തിനു കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു.
ഷാജി എൻ. കരുണിന്റെ സംവിധാനത്തിലൊരുങ്ങിയ പിറവി, സ്വം എന്നീ ചിത്രങ്ങളുടെ കഥയും നിർമ്മാണവും നിർവഹിച്ചത് എസ്. ജയചന്ദ്രന്‍ നായരായിരുന്നു. എന്റെ പ്രദക്ഷിണ വഴികൾ, റോസാദലങ്ങൾ, പുഴകളും കടലും എന്നിവയാണ് പ്രധാന കൃതികൾ.
കെ ബാലകൃഷ്ണന്‍ സ്മാരക പുരസ്‌കാരം, കെ വിജയാഘവന്‍ അവാര്‍ഡ്, കെസി സെബാസ്റ്റ്യന്‍ അവാര്‍ഡ്, സിഎച്ച് മുഹമ്മദ് കോയ പുരസ്‌കാരം, എംവി പൈലി ജേണലിസം അവാര്‍ഡ്, എന്നിവ ലഭിച്ചിട്ടുണ്ട്. കാഴ്ചയുടെ സത്യം എന്ന കൃതിക്ക് 2012ല്‍ കേരള ചലച്ചിത്ര അക്കാദമിയുടെ പുരസ്‌കാരവും ലഭിച്ചിരുന്നു.
പത്രലോകത്തിനും സാഹിത്യലോകത്തിനും വലിയ നഷ്ടമെന്ന് മുഖ്യമന്ത്രി
സാഹിത്യത്തിനും ചലച്ചിത്രത്തിനും സാഹിത്യ പത്രപ്രവർത്തനത്തിനും വിലപ്പെട്ട സംഭാവനകൾ നൽകിയ വ്യക്തിയാണ് എസ് ജയചന്ദ്രൻ നായരെന്ന് മുഖ്യമന്ത്രി അനുശോചന കുറിപ്പിൽ പറഞ്ഞു. "കേരളകൗമുദിയിലും കലാകൗമുദിയിലും സമകാലിക മലയാളത്തിലുമായി പടർന്നു നിന്നതാണ് അദ്ദേഹത്തിൻ്റെ പതിറ്റാണ്ടുകൾ വ്യാപ്തിയുള്ള ജീവിതം.
സാഹിത്യകൃതികളെ മുൻനിർത്തിയുള്ള ജയചന്ദ്രൻ നായരുടെ പഠനങ്ങൾ ശ്രദ്ധേമായിരുന്നു. പിറവി എന്ന ചിത്രവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിൻ്റെ സംഭാവന ദേശീയതലത്തിൽ തന്നെ ശ്രദ്ധേയമായി.ലിറ്റററി മാഗസിൻ രംഗത്ത് പല പുതുമകളും ആവിഷ്കരിച്ച പത്രാധിപർ കൂടിയായിരുന്നു എസ് ജയചന്ദ്രൻ നായർ. പത്രലോകത്തിനും സാഹിത്യലോകത്തിനും വലിയ നഷ്ടമാണ് ജയചന്ദ്രൻനായരുടെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നതെന്ന്." മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.
സത്യത്തിന്റെ പക്ഷത്ത് എക്കാലവും ശക്തമായി നിലയുറപ്പിച്ച മനുഷ്യത്വമുള്ള പത്രാധിപരായിരുന്നു എസ്. ജയചന്ദ്രന്‍ നായരെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അനുശോചനം കുറിപ്പിൽ പറഞ്ഞു. 'പത്രാധിപര്‍ എന്ന വാക്കില്‍ വായനക്കാരുടെ മനസിലേക്ക് ആദ്യം എത്തുന്നവരില്‍ എസ്. ജയചന്ദ്രന്‍ നായരുടെ ശാന്തമായ രൂപവും എഴുത്തും ഉണ്ടായിരുന്നു. അത് ഇനിയും ഉണ്ടാകും. പത്രാധിപര്‍ എന്നതിനു പുറമെ നിരവധി പുസ്തകങ്ങളുടെ രചയിതാവും തിരക്കഥാകൃത്തും നിരൂപകനും സിനിമ നിര്‍മ്മാതാവുമൊക്കെ ആയിരുന്നു എസ്. ജയചന്ദ്രന്‍ നായര്‍.'
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.