തിരുവനന്തപുരം: ഹൈന്ദവ സ്ത്രീകളെ അപമാനിക്കുന്ന പ്രസ്താവനകളെന്നാരോപിക്കപ്പെട്ട ‘മീശ’ നോവൽ കത്തിച്ച് സംഘപരിവാർ  പ്രവർത്തകർ. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ നിന്ന് പിൻവലിച്ച നോവൽ ഡിസി ബുക്‌സ് പുസ്തകമാക്കി ഇറക്കിയതിന് പിന്നാലെയാണ് പ്രതിഷേധം.

തിരുവനന്തപുരത്ത് ഡിസി ബുക്സിന്റെ സ്റ്റാച്യു ജംങ്ഷനിലെ ഓഫീസിന് മുന്നിലിട്ടാണ് നോവൽ സംഘപരിവാർ-ബിജെപി പ്രവർത്തകർ കത്തിച്ചത്. എന്നാൽ സംഘടനകൾക്ക് ഈ പ്രതിഷേധവുമായി ബന്ധമില്ലെന്ന് പ്രതിഷേധക്കാർ പറഞ്ഞതായാണ് റിപ്പോർട്ട്.

എസ്.ഹരീഷിന്റെ നോവലിലെ വിവാദ ഭാഗത്തിനെതിരെ മലയാളിയായ ഡൽഹി നിവാസി സമർപ്പിച്ച ഹർജിയിൽ നാളെ സുപ്രീം കോടതി വാദം കേൾക്കും.  കേസ് അടിയന്തിരമായി പരിഗണിക്കണമെന്ന ഹർജിക്കാരന്റെ ആവശ്യം പരിഗണിച്ചാണ് കോടതി കേസ് നാളെ തന്നെ വാദം കേൾക്കാൻ തീരുമാനിച്ചത്.

കടുത്ത വിമർശനവും പ്രതിഷേധവും ഉയർന്ന സാഹചര്യത്തിൽ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ നോവൽ തുടർ ലക്കങ്ങളിൽ പ്രസിദ്ധീകരിക്കുന്നത് നിർത്തിയിരുന്നു. ഇതിന്റെ പ്രസിദ്ധീകരണം പിന്നീട് ഡിസി ബുക്സ് ഏറ്റെടുത്തു.

ഇന്നാണ് പുസ്തക രൂപത്തിൽ നോവൽ വിപണിയിലെത്തിയത്. ഇതിന് പിന്നാലെയാണ് പ്രതിഷേധം കടുപ്പിച്ച് സംഘപരിവാർ സംഘടനകൾ രംഗത്തിറങ്ങിയത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ