/indian-express-malayalam/media/media_files/uploads/2022/02/russia-ukraine-crisis-evacuation-pinarayi-vijayan-central-government-622616.jpeg)
യുക്രൈനില്‍ നിന്ന് കൊച്ചിയിലെത്തിയ മലയാളി വിദ്യാര്‍ഥികളെ വ്യവസായ മന്ത്രി പി. രാജീവും, ബെന്നി ബെഹനാന്‍ എംപിയും ചെര്‍ന്ന് സ്വീകരിക്കുന്നു ഫൊട്ടോ: പിആര്‍ഡി
തിരുവനന്തപുരം: റഷ്യന്‍ അധിനിവേശത്തെ തുടര്‍ന്ന് യുക്രൈനില്‍ കുടുങ്ങിയ മലയാളികളടക്കമുള്ള ഇന്ത്യക്കാരുടെ രക്ഷാദൗത്യവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി ചര്‍ച്ച നടത്തി.
യുക്രൈനിൽ കുടുങ്ങിയ മലയാളികളിൽ നിന്ന് നിരവധി ദുരിത സന്ദേശങ്ങൾ ലഭിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി വിദേശകാര്യമന്ത്രിയെ അറിയിച്ചു. യുക്രൈനിന്റെ കിഴക്കു പ്രദേശങ്ങളായ കീവ്, ഖാർകീവ്, സുമി തുടങ്ങിയ ഇടങ്ങളിലെ ബങ്കറുകളിൽ അഭയം പ്രാപിച്ചവർക്ക് വെള്ളവും ഭക്ഷണവും അടിയന്തിരമായി എത്തിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
രക്ഷാദൗത്യത്തിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്നും അതുവരെ ഇവർക്കായുള്ള എല്ലാ സഹായങ്ങളും കേന്ദ്രസർക്കാർ നൽകുമെന്നും ജയശങ്കര്‍ മുഖ്യമന്ത്രിക്ക് ഉറപ്പു നൽകിയതായാണ് വിവരം. കൊടും തണുപ്പിൽ നടന്ന് പോളണ്ട് എത്തിയ വിദ്യാർത്ഥികളെ യുക്രൈനിലെ ഉദ്യോഗസ്ഥര്‍ തടഞ്ഞിരുന്നു.
പ്രശ്ന പരിഹാരത്തിനായി യുക്രൈൻ ഭാഷ കൈകാര്യം ചെയ്യാൻ കഴിവുള്ള ഉദ്യോഗസ്ഥരെ എത്രയും പെട്ടെന്ന് അതിർത്തിയിലേക്ക് അയക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. അതിർത്തിയിൽ നിലവിലുള്ള ഉദ്യോഗസ്ഥർക്ക് അതിന് സാധിക്കുമെന്നാണ് വിദേശകാര്യ മന്ത്രി മറുപടി നല്‍കിയത്. റഷ്യ വഴിയുള്ള രക്ഷാദൗത്യം സാധ്യമാക്കണമെന്നും പിണറായി വിജയന്‍ പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.