Latest News

ആർടിപിസിആർ പരിശോധന നിരക്ക്; സ്വകാര്യ ലാബുകൾ നൽകിയ അപ്പീൽ ഹൈക്കോടതി തള്ളി

ദുരന്തനിവാരണ നിയമപ്രകാരം നിരക്ക് കുറയ്ക്കാൻ അധികാരമുണ്ടെന്ന് സംസ്ഥാന സർക്കാരും, സംസ്ഥാനത്തിന് ഇക്കാര്യത്തിൽ തീരുമാനമെടുക്കാമെന്ന് കേന്ദ്ര സർക്കാരും അറിയിച്ചു

COVID 19, COVID VACCINE

കൊച്ചി: ആർടിപിസിആർ പരിശോധന നിരക്ക് കുറച്ചതിനെതിരെ സ്വകാര്യ ലാബുകൾ നൽകിയ അപ്പീൽ ഹൈക്കോടതി തള്ളി. പഞ്ചാബ്, ഹരിയാന അടക്കം മറ്റ് സംസ്ഥാനങ്ങളിൽ നിരക്ക് ഇതിനെക്കാൾ കുറവാണെന്നും ഇടപെടാനാവില്ലെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. തങ്ങളുടെ ഭാഗം കേൾക്കാതെയാണ് നിരക്കുകൾ കുറച്ചതെന്നാരോപിച്ച് തിരുവനന്തപുരത്തെ ദേവി സ്കാൻസ് ലാബും മറ്റും സമർപ്പിച്ച അപ്പീൽ ഹർജിയാണ് ജസ്റ്റിസുമാരായ അനിൽ നരേന്ദ്രനും സിയാദ് റഹ്മാനും അടങ്ങുന്ന ബെഞ്ച് പരിഗണിച്ചത്.

Read More: പെട്രോൾ, ഡീസൽ ചരക്ക് സേവന നികുതിയുടെ പരിധിയിൽ; ജി.എസ്.ടി കൗൺസിലിൽ ആവശ്യപ്പെടാൻ സർക്കാരിന് ഹൈക്കോടതി നിർദേശം

ദുരന്തനിവാരണ നിയമപ്രകാരം നിരക്ക് കുറയ്ക്കാൻ അധികാരമുണ്ടെന്ന് സംസ്ഥാന സർക്കാരും, സംസ്ഥാനത്തിന് ഇക്കാര്യത്തിൽ തീരുമാനമെടുക്കാമെന്ന് കേന്ദ്ര സർക്കാരും അറിയിച്ചു. നിരക്ക് കുറച്ചത് ചോദ്യം ചെയ്ത ഹർജിയിൽ സിംഗിൾ ബെഞ്ച് ഇടപെട്ടിരുന്നില്ല. ഹർജിയിലെ നിയമപരമായ കാര്യങ്ങൾ സിംഗിൾ ബെഞ്ചിന് പരിശോധിക്കാമെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Rtpcr testing private lab petition high court518570

Next Story
വൈദ്യുതി നിരക്ക് വർധിപ്പിക്കാൻ റഗുലേറ്ററി കമ്മീഷൻElectricity
The moderation of comments is automated and not cleared manually by malayalam.indianexpress.com