scorecardresearch

ആർഎസ്എസ്‌ഡിഐയുടെ 53-ാമത് ദേശീയ വാർഷിക സമ്മേളനം; വേദിയാകാൻ കൊച്ചി

നവംബർ 6 മുതൽ 9 വരെ ലുലു ബോൾഗാട്ടി ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ വാർഷിക സമ്മേളനം നടക്കും

നവംബർ 6 മുതൽ 9 വരെ ലുലു ബോൾഗാട്ടി ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ വാർഷിക സമ്മേളനം നടക്കും

author-image
WebDesk
New Update
Rssdi

ഡോ. റഫീഖ്, ഡോ. ജോതിദേവ്, ഡോ. അനിത നമ്പ്യാർ

കൊച്ചി: ഇന്ത്യയിലെ പ്രമേഹ ഗവേഷണവും വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ശാസ്ത്ര സംഘടനയായ റിസർച്ച് സൊസൈറ്റി ഫോർ ദി സ്റ്റഡി ഓഫ് ഡയബറ്റീസ് ഇൻ ഇന്ത്യയുടെ (ആർഎസ്എസ്‌ഡിഐ) 53-ാമത് ദേശീയ വാർഷിക സമ്മേളനത്തിന് കൊച്ചി വേദിയാകുന്നു. നവംബർ 6 മുതൽ 9 വരെ ലുലു ബോൾഗാട്ടി ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിലാണ് വാർഷിക സമ്മേളനം.

Advertisment

14 വർഷത്തിന് ശേഷമാണ് ആർഎസ്എസ്‌ഡിഐയുടെ ദേശീയ സമ്മേളനം കേരളത്തിൽ തിരികെ എത്തുന്നത്. ശാസ്ത്ര സമ്മേളനത്തിൽ 7000-ത്തിലധികം പ്രതിനിധികൾ, ഉൾപ്പെടെ രാജ്യാന്തര തലത്തിലുള്ള പ്രമുഖ ഡയബറ്റോളജിസ്റ്റുകൾ, ഫിസിഷ്യന്മാർ, ഗവേഷകർ, പോഷകാഹാര വിദഗ്ധർ, എഡ്യൂക്കേറ്റർമാർ, ഹെൽത്ത് കെയർ പ്രൊഫഷണലുകൾ, ബിരുദാനന്തര-ബിരുദ വിദ്യാർത്ഥികൾ എന്നിവർ പങ്കെടുക്കും. 

പ്രമേഹ പ്രതിരോധം, ചികിത്സ, സാങ്കേതികവിദ്യ തുടങ്ങിയ വിഷയങ്ങളിലെ പുതിയ കണ്ടെത്തലുകളും ആശയങ്ങളും വേദിയിൽ പങ്കുവയ്ക്കും. സമ്മേളനത്തിൽ പ്ലീനറി ലക്ചറുകൾ, സിംപോസിയങ്ങൾ, പാനൽ ചർച്ചകൾ, വർക്ക്‌ഷോപ്പുകൾ, പൊതുചർച്ചകൾ എന്നിവ ഉൾപ്പെടും. 

നാല് ദിവസത്തെ ഈ സമ്മേളനം ക്ലിനിക്കൽ ഡയബറ്റീസ് മാനേജ്മെന്റ്, ടൈപ്പ് 1 ഡയബറ്റീസ്, ഗർഭകാല പ്രമേഹം, ഫാർമാക്കോതെറാപ്പി, പ്രമേഹ പരിപാലനത്തിലെ സാങ്കേതികവിദ്യ, ഡിജിറ്റൽ ഹെൽത്ത്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഒബേസിറ്റി, മെറ്റബോളിക് ഡിസോർഡേഴ്സ്, പോഷകാഹാര ശാസ്ത്രം, മുൻകരുതൽ മാർഗങ്ങൾ, പൊതുജനാരോഗ്യ നയങ്ങൾ, പ്രമേഹത്തിന്റെ മാനസിക-സാമൂഹിക വശങ്ങൾ തുടങ്ങി നിരവധി വിഷയങ്ങൾ ഉൾക്കൊള്ളും.

Advertisment

Read More: അതിശക്തമായ മഴ; മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ സാധ്യതാ പ്രദേശങ്ങളിലുള്ളവർ മാറാൻ നിർദേശം; 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

Diabetes

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: