scorecardresearch

സഞ്ജിത് വധക്കേസ്: മുഖ്യ സൂത്രധാരനായ പോപ്പുലർ ഫ്രണ്ട് നേതാവ് അറസ്റ്റിൽ

കേസിൽ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം ഹൈക്കോടതി ഇന്നലെ തള്ളിയിരുന്നു

കേസിൽ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം ഹൈക്കോടതി ഇന്നലെ തള്ളിയിരുന്നു

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
murder case, Sanjith murder case, Sanjith murder case custody, Sanjith murder case arrest, Sanjith murder case Palakkad, RSS worker Sanjith murder case, kerala news, latest news, malayalam news, news in malayalam, indian express malayalam, ie malayalam

പാലക്കാട്: ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യസൂത്രധാരൻ അറസ്റ്റിൽ. പോപ്പുലർ ഫ്രണ്ട് ആലത്തൂർ ഡിവിഷണൽ പ്രസിഡന്റ് ബാവയാണ് പിടിയിലായത്. സഞ്ജിത്തിനെ കൊലപ്പെടുത്താൻ ഗൂഢാലോചന നടന്നത് ബാവയുടെ നേതൃത്വത്തിലായിരുന്നു.

Advertisment

കഴിഞ്ഞ അഞ്ചുമാസമായി ഒളിവിൽ കഴിയുകയായിരുന്ന ഇയാളെ തൃശൂർ കെഎസ്ആർടിസി സ്റ്റാൻഡിന് സമീപത്തു നിന്നാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത് എന്നാണ് വിവരം.

അതേസമയം, കേസിൽ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം ഹൈക്കോടതി ഇന്നലെ തള്ളിയിരുന്നു. പൊലിസ് അന്വേഷണം തൃപ്തികരമാണെന്നും കുറ്റപത്രം നൽകിയ കേസിൽ മറ്റൊരു ഏജൻസിയുടെ അന്വേഷണം വേണ്ടെന്നുമുള്ള സർക്കാർ ആവശ്യം അംഗീകരിച്ചാണ് കോടതിയുടെ ഉത്തരവ്.

എസ്.ഡി.പി.ഐ പ്രവർത്തകർ പ്രതികളായ കേസിൽ ഗൂഢാലോചനയുണ്ടെന്നും കൂടുതൽ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് സഞ്ജിതിന്റെ ഭാര്യ അർഷിക സമർപ്പിച്ച ഹർജിയാണ് ജസ്റ്റീസ് കെ.ഹരിപാൽ തള്ളിയത്.

Advertisment

കേസിൽ സൂത്രധാരനും കൃത്യം നടത്തിയവരും അടക്കം പതിനൊന്ന് പ്രതികളാണ് അറസ്റ്റിലായത്. പ്രതികൾക്ക് ഒളിപ്പിടമടക്കം സൗകര്യങ്ങൾ നൽകിയ ഏതാനും പ്രതികളുടെ അറസ്റ്റ് അടക്കമുള്ള തുടർനടപടികളിൽ മേൽനോട്ടം വഹിക്കാൻ പൊലീസ് മേധാവിക്ക് കോടതി നിർദേശം നൽകി. തുടരന്വേഷണം സംബന്ധിച്ച് രണ്ടാഴ്ച കുടുമ്പോൾ അന്വേഷണ ഉദ്യോഗസ്ഥൻ കോടതിക്ക് റിപ്പോർട്ട് നൽകണം.

പൊലിസ് നിശ്ചിത സമയത്തിന് മുൻപ് കുറ്റപത്രം നൽകിയിട്ടുണ്ടെന്നും അന്വേഷണ ഏജൻസിക്ക് എന്തെങ്കിലും താൽപര്യമോ അജണ്ടയോ ഉള്ളതായി കാണുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. 2021 നവംബർ 15നാണ് പാലക്കാട് കിണാശ്ശേരി മമ്പറത്ത് വെച്ച് സഞ്ജിതിന്റെ എസ്.ഡി.പി.ഐ പ്രവർത്തകർ കൊലപ്പെടുത്തിയത്.

Also Read: കെഎസ്ആര്‍ടിസിക്ക് വിപണി നിരക്കില്‍ ഇന്ധനം നല്‍കാനുള്ള സിംഗിള്‍ ബഞ്ച് ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

Murder Rss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: