തൃശൂര്‍: ഗുരുവായൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ച സംഭവത്തില്‍ മൂന്നു പേര്‍ പിടിയിലെന്ന് സൂചന. ഫായിസ്, ജിതേഷ് കാര്‍ത്തിക് എന്നിവരാണ് പിടിയിലായത്. ഞായറായഴ്ചയായിരുന്നു നെന്മിനി സ്വദേശി ആനന്ദ് കൊല്ലപ്പെട്ടത്.

ആനന്ദിന്റെ കൊലപാതകത്തെ തുടര്‍ന്ന് തൃശൂര്‍ ജില്ലയിലെ മൂന്നു പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ കലക്ടര്‍ 144 പ്രഖ്യാപിച്ചിരുന്നു. ഗുരുവായൂര്‍, ഗുരുവായൂര്‍ ടെംബിള്‍, പാവറട്ടി തുടങ്ങിയ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് ഇന്നലെയും ഇന്നും നിരോധനജ്ഞ.

ഞായറാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് ആനന്ദിന് വെട്ടേറ്റത്. നാട്ടുകാര്‍ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ആനന്ദിനേയും സുഹൃത്തിനേയും സ്വിഫ്റ്റ് കാറിലെത്തിയവര്‍ ഇടിച്ചു വീഴ്ത്തുകയായിരുന്നു. ഇതിനു ശേഷം വെട്ടിക്കൊലപ്പെടുത്തി.

നാല് മാസം മുമ്പ് സിപിഎം പ്രവര്‍ത്തകന്‍ ഫാസിലിനെ കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതിയാണ് ആനന്ദ്. കേസില്‍ ജാമ്യത്തില്‍ പുറത്തിറങ്ങിയതായിരുന്നു ഇയാള്‍. നിലവിൽ അറസ്റ്റിലായ ഫായിസ്, കൊല്ലപ്പെട്ട ഫാസിലിന്റെ സഹോദരനാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ