ആലപ്പുഴ: വയലാറിലെ ആർഎസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തിൽ എട്ടുപേർ പിടിയില്‍. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരാണ് പിടിയിലായതെന്ന് സൂചന. വയലാര്‍ സ്വദേശിയായ നന്ദു ആർ.കൃഷ്‌ണയാണ് ഇന്നലെ രാത്രി കൊല്ലപ്പെട്ടത്. എസ്‍ഡിപിഐ, ആര്‍എസ്എസ് സംഘര്‍ഷത്തിനിടെ നന്ദുവിന് വെട്ടേൽക്കുകയായിരുന്നു. മൂന്ന് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കും മൂന്ന് എസ്‌ഡിപിഐ പ്രവര്‍ത്തകര്‍ക്കും പരുക്കേറ്റിരുന്നു.

ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ആലപ്പുഴ ജില്ലയിൽ ബിജെപി ആഹ്വാനം ചെയ്‌ത ഹർത്താൽ ആരംഭിച്ചു. രാവിലെ ആറ് മുതൽ വൈകീട്ട് ആറ് വരെയാണ് ഹർത്താൽ. ബിജെപിയുടെ ഹർത്താലിന് ഹൈന്ദവ സംഘടനകളുടെയും പിന്തുണയുണ്ട്. വയലാറിൽ വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.

Read Also: നരേന്ദ്ര മോദി സ്റ്റേഡിയവും അദാനി, റിലയൻസ് എൻഡുകളും; ട്രോളി രാഹുൽ ഗാന്ധി

ഇന്നലെ രാത്രി എട്ടിനു ശേഷം നാഗംകുളങ്ങര കവലയിലാണ് സംഭവം. സംഘർഷത്തിനിടെ 22 കാരനായ നന്ദുവിന് വെട്ടേൽക്കുകയായിരുന്നു. നാഗംകുളങ്ങര കവലയിൽ ഇന്നലെ ഉച്ചയോടെ എസ്‌ഡിപിഐയുടെ വാഹനപ്രചാരണജാഥ വന്നിരുന്നു. അതിലെ പ്രസംഗത്തിലെ പരാമർശം സംബന്ധിച്ച് ഇരുകൂട്ടരും തമ്മിൽ തർക്കമുണ്ടായി. വൈകീട്ട് ഇരുകൂട്ടരും പ്രകടനം നടത്തി. ഇതേ തുടർന്ന് ഏറ്റുമുട്ടലുണ്ടായപ്പോൾ വെട്ടേറ്റ് നന്ദു മരിച്ചെന്നാണ് പ്രാഥമിക വിവരം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.