കണ്ണൂർ: ന്യൂ മാഹിയിലെ  ബിജെപി  പ്രവർത്തകനായ ഷമേജിനെ കൊലപ്പെടുത്തിയ കേസിൽ മൂന്ന് സിപിഎം പ്രവർത്തകർ അറസ്റ്റിൽ. മൂന്നു പേർക്കും സംഭവത്തിൽ നേരിട്ട് പങ്കുണ്ടെന്ന് പൊലീസ് പറഞ്ഞു.

വടകരയിലെ  ലോഡ്ജിൽ നിന്നുമാണ് സിപിഎമ്മുകാരായ മൂന്നു പേരെയും പൊലീസ് അറസ്റ്റ് ചെയ്തതെന്നാണ് റിപ്പോർട്ട്. ഇന്നലെ രാത്രിയിൽ ഇവരെ കസ്റ്റഡിയിലെടുത്തതായാണ് ആദ്യ വിവരം. സി പി എം പ്രവർത്തകരായ ഷാജി, ഷബിൻ, ലിബിൻ എന്നിവരാണ് അറസ്റ്റിലായത്.

മെയ് ഏഴിന് രാത്രിയാണ്  ബിജെപി  പ്രവർത്തകനായ പറമ്പത്ത് ഷമേജിനെ (36) കൊലപ്പെടുത്തിയത്. സിപിഎം പ്രാദേശിക നേതാവ് കണ്ണിപൊയിൽ ബാബുവിനെ മാഹി പളളൂരിൽ ബിജെപിക്കാർ വെട്ടിക്കൊലപ്പെടുത്തിയിരുന്നു. രാത്രി ഒമ്പത് മണിയോടെയായിരുന്നു ഈ സംഭവം. ഈ സംഭവത്തിന് ശേഷം മണിക്കൂറിനകം ആർഎസ്എസ് പ്രവർത്തകനായ ഷമേജിന് നേരെ ആക്രമണം നടത്തുകയും കൊലപ്പെടുത്തുകയും ചെയ്തിരുന്നു.

ബാബുവിന്റെ കൊലപാതകത്തിനുളള തിരിച്ചടിയാണ് ഷമേജിന്റെ കൊലപാതകം എന്നാണ് പൊലീസ് വിലയിരുത്തൽ. ബാബുവിനെ കൊലപ്പെടുത്തിയ കേസിലെ ബിജെപിക്കാരായ പ്രതികളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.