തിരുവനന്തപുരം: ആര്‍എസ്‌എസ്‌ പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ 9 പ്രതികളെ ഇന്ന്‌ കോടതിയില്‍ ഹാജരാക്കിയേക്കും. കസ്റ്റഡിയിലുള്ള മറ്റ്‌ മൂന്ന്‌ പേരെ പോലീസ്‌ ചോദ്യംചെയ്‌ത്‌ വരികയാണ്‌. അറസ്‌റ്റിലായ മണിക്കുട്ടന്‍, ബിജിത്ത്‌, എബി, ഷൈജു, പ്രമോദ്‌, സാജു, അരുണ്‍, വിപിന്‍, മോനി എന്നിവരെ ഇന്ന്‌ വൈകുന്നേരത്തോടെ കോടതിയില്‍ ഹാജരാക്കുമെന്നാണ് സൂചന. കൃത്യത്തില്‍ നേരിട്ട്‌ പങ്കെടുത്തവര്‍ ഉള്‍പ്പെടെയുള്ളവരാണ്‌ പിടിയിലായിരിക്കുന്നതെന്ന്‌ പൊലീസ്‌ അറിയിച്ചു. കൊലപാതകത്തില്‍ പ്രതികളെ സഹായിച്ചതായി കരുതുന്ന മറ്റ്‌‌ 3 പേരെ ചോദ്യം ചെയ്‌ത്‌ വരികയാണ്‌. ഇവരുടെ പങ്ക്‌ വ്യക്തമായാല്‍ അറസ്റ്റ്‌ രേഖപ്പെടുത്താനാണ്‌ പോലീസ്‌ തീരുമാനം.

കൊല്ലപ്പെട്ട രാജേഷും പ്രധാനപ്രതിയും ഗുണ്ടാനേതാവുമായ മണിക്കുട്ടനും തമ്മിലുണ്ടായിരുന്നു പ്രാദേശിക തര്‍ക്കങ്ങളാണ്‌ കൊലയിലേയ്‌ക്ക്‌ നയിച്ചതെന്നാണ്‌ പൊലീസ്‌ അന്വേഷണത്തില്‍ തെളിഞ്ഞിരിക്കുന്നത്‌. ഇതിന്‌ പുറമെ രാഷ്ട്രീയ വൈരാഗ്യമുണ്ടായിരുന്നോ എന്ന്‌ പരിശോധിച്ച്‌ വരികയാണ്‌.

അതേസമയം കോ​ട്ട​യ​ത്ത് ഡി​വൈ​എ​ഫ്ഐ, സി​ഐ​ടി​യു ജി​ല്ലാ ഓ​ഫീ​സു​ക​ൾ​ക്ക് നേ​രെ ഇന്ന് പുലർച്ചെ ആ​ക്ര​മ​ണം ഉണ്ടായി. ഡി​വൈ​എ​ഫ്ഐ, സി​ഐ​ടി​യു ഓ​ഫീ​സു​ക​ൾ അക്രമികൾ അ​ടി​ച്ചു ത​ക​ർ​ത്തു.

തിരുവനന്തപുരം നഗരപരിധിയില്‍ പോലീസ്‌ ആക്ട്‌ പ്രകാരമുള്ള നിരോധനാജ്ഞ തുടരുകയാണ്‌. രാത്രികാല പട്രോളിങ്ങിനായി വാഹനങ്ങളിലും ബൈക്കുകളിലും കൂടുതല്‍ പോലീസും രംഗത്തുണ്ട്‌. ജില്ലയിലെ അതിര്‍ത്തി മേഖലകളിലും കൂടുതല്‍ പോലീസിനെ വിന്യസിച്ചു. ഡിജിപിയുടെ നിര്‍ദ്ദേശപ്രകാരം ഗുണ്ടകളെ പിടികൂടുന്നതിനുള്ള പോലീസിന്റെ സ്‌ക്വാഡും ഇന്ന്‌ മുതല്‍ രംഗത്തിറങ്ങും. മുന്‍കരുതല്‍ നടപടിയായി ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ ജയിലിലടയ്‌ക്കാനാണ്‌ സ്‌ക്വാഡ്‌ നടപടിയെടുക്കുക.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ