/indian-express-malayalam/media/media_files/2025/10/22/rajeev-chandrasekhar-2025-10-22-14-55-13.jpg)
രാജീവ് ചന്ദ്രശേഖർ
കൊച്ചി: ബെംഗളൂരു- കൊച്ചി വന്ദേഭാരതിന്റെ കന്നിയോട്ടത്തിൽ ട്രെയിനിനുള്ളിൽ വിദ്യാർഥികൾ ആർഎസ്എസ് ഗണഗീതം പാടിയ സംഭവത്തിൽ വിവാദം ശക്തമാകുന്നു. സംഭവത്തെ രൂക്ഷമായി വിമർശിച്ച് സിപിഎമ്മും കോൺഗ്രസും രംഗത്തെത്തിയിരുന്നു. ഇതിനുപിന്നാലെ ശക്തമായ പ്രതിരോധവുമായി ബിജെപിയും രംഗത്തെത്തിയതോടെയാണ് രാഷ്ട്രീയ വിവാദം ശക്തമായത്.
മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ രംഗത്തെത്തി. കുട്ടികൾ അവർക്ക് ഇഷ്ടമുള്ള ദേശഭക്തി ഗാനം പാടുന്നതിൽ എന്താണ് തെറ്റെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ ചോദിച്ചു. കുട്ടികളുടെ ഭരണഘടന സ്വാതന്ത്ര്യത്തെ മുഖ്യമന്ത്രി അവഹേളിക്കുകയാണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
ഗണഗീതം പാടിയ സംഭവത്തെ ന്യായീകരിച്ച് കേന്ദ്രമന്ത്രി ജോർജ് കുര്യനും രംഗത്തെത്തി. ഗണഗീതത്തിൽ എവിടെയാണ് വർഗീയതെന്ന് കേന്ദ്രമന്ത്രി ചോദിച്ചു. ഗണഗീതം ഗ്രൂപ്പ് സോങ്ങാണ്. അതിൽ എവിടെയാണ് വർഗീയതയെന്നും ജോർജ് കുര്യൻ ചോദിച്ചു. ഗണഗീതം പാടിയത് ആഘോഷത്തിൻറെ ഭാഗമായാണെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി പ്രതികരിച്ചു.
Also Read:എറണാകുളം-ബെംഗളൂരു വന്ദേഭാരത് സർവ്വീസ് ചൊവ്വാഴ്ച മുതൽ; ബുക്കിംങ് തുടങ്ങി, ടിക്കറ്റ് നിരക്ക് ഇങ്ങനെ
അതേസമയം, സംഭവത്തിൽ റെയിൽവേയ്ക്ക് ബന്ധമില്ലെന്ന് വിദ്യാർഥികൾ പഠിക്കുന്ന സരസ്വതി വിദ്യാനികേതൻ പബ്ലിക് സ്‌കൂൾ പ്രിൻസിപ്പൽ കെ പി ഡിന്റോ പറഞ്ഞു. "ഈ ഗാനത്തിൽ റെയിൽവേയ്ക്ക് ഒരുപങ്കുമില്ല. ഒരു ടിവി ചാനൽ സംഘം വിദ്യാർത്ഥികളെ സമീപിച്ച് ഒരു ഗാനം ആലപിക്കണമെന്ന് ആവശ്യപ്പെട്ടു. വന്ദേമാതരം ആലപിക്കാൻ തുടങ്ങിയപ്പോൾ, കുട്ടികൾ ഒരു മലയാള ഗാനം ആലപിക്കണമെന്ന് സംഘം ആവശ്യപ്പെട്ടു. അതിനാൽ, അവർ ഉടൻ തന്നെ നാനാത്വത്തിൽ ഏകത്വത്തിന്റെ ആഘോഷമായ ഗണഗീതം ആലപിച്ചു". -കെപി ഡിന്റോ പറഞ്ഞു.
Also Read:എറണാകുളം- ബെംഗളൂരു വന്ദേഭാരത് ഫ്ലാഗ് ഓഫ് ചെയ്തു; ആഴ്ചയില്‍ 6 ദിവസം സർവീസ്
നിലവിലെ വിവാദം വിദ്യാർഥികളെ അപമാനിക്കാൻ മാത്രമാണെന്നും ഗാനം ദേശീയതയ്ക്ക് എതിരല്ലെന്നും പ്രിൻസിപ്പൾ പറഞ്ഞു. സരസ്വതി വിദ്യാനികേതൻ ഭാരതീയ വിദ്യാനികേതന്റെ കീഴിലാണ് വരുന്നതെന്നും ഇത് ആർഎസ്എസിന്റെ വിദ്യാഭ്യാസ വിഭാഗമായ വിദ്യാഭാരതിയുടെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ വിദ്യാർഥികളെക്കൊണ്ട് ആർഎസ്എസ് ഗണഗീതം പാടിപ്പിച്ച ദക്ഷിണ റെയിൽവേയുടെ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. അപരമത വിദ്വേഷവും വർഗീയ വിഭജന രാഷ്ട്രീയവും നിരന്തരം പ്രസരിപ്പിക്കുന്ന ആർഎസ്എസിന്റെ ഗാനം സർക്കാരിന്റെ ഔദ്യോഗിക പരിപാടിയിൽ ഉൾപ്പെടുത്തിയത് ഭരണഘടനാതത്വങ്ങളുടെ ലംഘനമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സംഭവത്തെ എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലും വിമർശിച്ചിരുന്നു. കാവിവത്കണത്തിനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഈ നടപടിയെന്ന് അദ്ദേഹം പറഞ്ഞു.
Read More:സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ; നാലിടത്ത് യെല്ലോ അലർട്ട്, ഇടിമിന്നലിനും സാധ്യത
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us