scorecardresearch

ശബരിമല സമരം ബിജെപി അട്ടിമറിച്ചെന്ന് ആര്‍എസ്എസ്; ബിജെപിയിലും വിഭാഗീയത

ഒത്തുതീര്‍പ്പിന് ആത്മാഭിമാനമുളള ബിജെപിക്കാര്‍ തയ്യാറാവില്ലെന്ന് വി. മുരളീധരന്‍

ഒത്തുതീര്‍പ്പിന് ആത്മാഭിമാനമുളള ബിജെപിക്കാര്‍ തയ്യാറാവില്ലെന്ന് വി. മുരളീധരന്‍

author-image
WebDesk
New Update
BJP, ബിജെപി, Lok Sabha Election 2019, ലോക്സഭാ തിരഞ്ഞെടുപ്പ് 2019, Sreedharan Pillai, ശ്രീധരന്‍പിളള, ie malayalam, ഐഇ മലയാളം

തിരുവനന്തപുരം: ശബരിമലയിലെ വിഷയത്തിലെ സമരത്തിൽ നിന്ന് ബിജെപി പിൻവാങ്ങിയതിൽ ആർഎസ്എസ് നേതൃത്വത്തിന് അതൃപ്‌തിയെന്ന് സൂചന. ശബരിമല സമരത്തിന് തങ്ങള്‍ നൽകിയ നിർദേശങ്ങൾ ബിജെപി നേതാക്കൾ അട്ടിമറിക്കുകയാണ് ചെയ്‌തതെന്നാണ് ആർഎസ്എസ്സിന്റെ പരാതിയെന്ന് ഏഷ്യാനെറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ബിജെപി അദ്ധ്യക്ഷന്റെ ഏകപക്ഷീയമായ തീരുമാനമാണ് നടക്കുന്നതെന്നാണ് വി.മുരളീധര വിഭാഗത്തിന്റെ വിമര്‍ശനം. ഒത്തുതീര്‍പ്പിന് ആത്മാഭിമാനമുളള ബിജെപിക്കാര്‍ തയ്യാറാവില്ലെന്ന് മുരളീധരന്‍ പറഞ്ഞു.

Advertisment

ബിജെപി പ്രസിഡന്റിന് സ്വന്തം കാര്യങ്ങൾ നോക്കാൻ മാത്രമേ സമയമുള്ളൂവെന്നും ആർഎസ്എസ് നേതൃത്വത്തിന് പരാതിയുണ്ട്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി കേന്ദ്രനേതൃത്വത്തെ സമീപിക്കുമെന്നും ആർഎസ്എസ് നേതാക്കൾ വ്യക്തമാക്കിയതായി റിപ്പോര്‍ട്ടുണ്ട്.

മാസപൂജ, ചിത്തിര ആട്ടവിശേഷ സമയത്ത് സമരത്തിൽ മുൻപന്തിയിലുണ്ടായിരുന്ന ബിജെപി - ആർഎസ്എസ് നേതൃത്വം കെ.സുരേന്ദ്രന്റെ അറസ്‌റ്റോടെ പിന്നോട്ട് പോയെന്ന് പ്രവർത്തകർക്കിടയിൽ തന്നെ ആക്ഷേപമുണ്ട്. ഹിന്ദു ഐക്യവേദി അദ്ധ്യക്ഷ കെ.പി.ശശികലയെ അറസ്‌റ്റ് ചെയ്‌തപ്പോൾ ഹർത്താൽ നടത്തിയ ബിജെപി സുരേന്ദ്രന്റെ അറസ്‌റ്റിൽ കാര്യമായ പ്രതിഷേധം നടത്തിയില്ലെന്ന പരാതി മിക്ക പ്രവർത്തകരും ഉയർത്തുന്നുണ്ട്.

Bjp Sabarimala Rss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: