Latest News

‘വീഴ്ചപറ്റി; അനാവശ്യ വിവാദങ്ങളുണ്ടാക്കി;’ ബിജെപിക്കെതിരെ വിമർശനവുമായി ആർഎസ്എസ്

തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ പാളിച്ചയുണ്ടായെന്നും അനാവശ്യ വിവാദങ്ങളിൽ പെട്ടെന്നും വിമർശനം

bjp, kodakara, black money case, bjp workers clash, bjp workers clashed, ബിജെപി പ്രവർത്തകർ ഏറ്റുമുട്ടി, കോടകര കുഴൽപ്പണക്കേസ്, കുഴൽപ്പണക്കേസ്, കുഴൽപ്പണം, malayalam news, kerala news, ബിജെപി, latest news in malayalam, ie malayalam

കൊച്ചി: സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിലെ പാർട്ടിയുടെ പ്രകടനം അടക്കമുള്ള വിഷയങ്ങളിൽ ബിജെപി കേരള ഘടകത്തിനെതിരെ ആർഎസ്എസ് അതൃപ്തി പ്രകടിപ്പിച്ചതായി റിപ്പോർട്ട്. ബിജെപിയിലെ സംഘടനാവിഷയങ്ങൾ ചർച്ച ചെയ്യുന്നതിന് ചേർന്ന ആർഎസ്എസ് – ബിജെപി നേതൃയോഗത്തിൽ ബിജെപിക്കെതിരെ ആർഎസ്എസ് കടുത്ത വിമർശനമുന്നയിച്ചതായാണ് വിവരം.

തിരഞ്ഞെടുപ്പ് പ്രവർത്തനത്തിലുണ്ടായ പാളിച്ചകൾക്കടക്കം കാരണം പാർട്ടി സംസ്ഥാന ഘടകത്തിന് കടുത്ത വീഴ്ച പറ്റിയതാണെന്ന് ആർഎസ്എസ് അഭിപ്രായപ്പെട്ടതായി ഇത് സംബന്ധിച്ച റിപ്പോർട്ടുകളിൽ പറയുന്നു. തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ ഏകോപനം പാളിയെന്ന് യോഗത്തിൽ വിലയിരുത്തി.

സ്ഥാനാർത്ഥി നിർണയത്തിൽ അനാവശ്യ വിവാദമുണ്ടാക്കിയതിനെതിരെ ആർഎസ്എസ് അതൃപ്തി പ്രകടിപ്പിച്ചു. മൂന്ന് മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളുടെ നാമനിർദേശ പത്രിക തള്ളിപ്പോയതും സ്ഥാനാർത്ഥി നിർണയത്തിൽ വന്ന വിവാദങ്ങളും പാർട്ടിയുടെ തിരഞ്ഞെടുപ്പ് പ്രകടനത്തെ ബാധിച്ചതായാണ് യോഗത്തിൽ വിലയിരുത്തിയതെന്നാണ് വിവരം.

പാർട്ടിയുമായി ബന്ധപ്പെട്ട സമീപ കാല വിവാദങ്ങളിലും ആർഎസ്എസ് അതൃപ്തി പ്രകടിപ്പിച്ചതായാണ് വിവരം. കൊടകര കുഴൽപ്പണക്കേസ്, സി കെ ജാനുവിന് കെ സുരേന്ദ്രൻ കോഴ നൽകിയെന്ന പ്രസീത അഴീക്കോടിന്റെ വാദം തുടങ്ങിയ വിഷയങ്ങൾ പാർട്ടിയെ പ്രതിസന്ധിയിലാക്കിയ സാഹചര്യത്തിലാണ് ആർഎസ്എസ്-ബിജെപി നേതൃയോഗം വിളിച്ച് ചേർത്തത്.

Read More: ബിജെപി കേരള ഘടകത്തിലെ പ്രശ്നങ്ങൾ: ദേശീയ നേതൃത്വത്തിന് റിപ്പോർട്ട് നൽകിയെന്ന് ആനന്ദ ബോസ്

ബിജെപിയിൽ ഗ്രൂപ്പിസം പ്രശ്നമുണ്ടാക്കിയതായി ആർഎസ്എസ് നേതാക്കൾ നേതൃയോഗത്തിൽ വിമർശനമുന്നയിച്ചതായാണ് സൂചന. ബിജെപി നേതാക്കളുടെ വ്യക്തി കേന്ദ്രീകൃത നിലപാട് പാർട്ടിക്ക് പ്രതിസന്ധി സൃഷ്ടിച്ചതായും വിമർശനമുയർന്നു. ബിജെപി നേതാക്കളുടെ വിവാദ പരാമർശങ്ങളും പാർട്ടിയെ പ്രതിസന്ധിയിലാക്കിയെന്ന് വിമർശനം ഉയർന്നിട്ടുണ്ട്.

കൊടകര ഹവാല കേസ് ഉള്‍പ്പെടെയുള്ള ആരോപണ നിഴലില്‍ നില്‍ക്കുന്ന ബിജെപി സംസ്ഥാന ഘടകത്തെക്കുറിച്ച് ദേശീയ നേതൃത്വത്തിന് റിപ്പോര്‍ട്ട് നല്‍കിയെന്ന് മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ ആനന്ദ ബോസ് ഈ മാസം 15ന് പറഞ്ഞിരുന്നു. റിപ്പോര്‍ട്ട് തേടിയിട്ടില്ലെന്ന പാര്‍ട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനത്തിന് പിന്നാലെയാണ് ആനന്ദ ബോസ് ഇക്കാര്യം പറഞ്ഞത്.

“പാര്‍ട്ടി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടില്ല. ഞാന്‍ എന്റെ കാഴ്ചപ്പാടുകള്‍ ഉത്തരവാദിത്വപ്പെട്ട അധികൃതര്‍ക്ക് നല്‍കിയിട്ടുണ്ട്. കൂടുതല്‍ വെളിപ്പെടുത്താനില്ല,” ആനന്ദ ബോസ് ഇന്ത്യന്‍ എക്‌സ്‌പ്രസിനോട് പറഞ്ഞു.

കേരള ബിജെപി ഘടകത്തിലെ പ്രശ്നങ്ങളെക്കുറിച്ച് റിപ്പോര്‍ട്ട് തയാറാക്കാന്‍ ആനന്ദ ബോസ്, ജേക്കബ് തോമസ്, ഇ.ശ്രീധരന്‍ എന്നിവരടങ്ങിയ മൂന്നംഗ സമിതിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി നിയമിച്ചതായി ജൂണ്‍ ഏഴിന് ഇന്ത്യന്‍ എക്‌സ്‌പ്രസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Rss reportedly criticized bjp kerala unit on election performance and other issue

Next Story
സംസ്ഥാനത്തെ ആദ്യ എൽഎൻജി കെഎസ്ആർടിസി ബസ് സർവീസ് ആരംഭിച്ചു.KSRTC, KSRTC City Circular, KSRTC City Circular Service, KSRTC City Circular Bus Service, KSRTC City Circular Bus, KSRTC Circular Service, Thiruvananthapuram, തിരുവനന്തപുരം, Kerala State RTC, Bus, Aanavandi, കെഎസ്ആർടിസി, കെഎസ്ആർടിസി സർക്കുലർ, കെഎസ്ആർടിസി സർക്കുലർ സർവീസ്, കെഎസ്ആർടിസി സിറ്റി സർക്കുലർ സർവീസ്, ആനവണ്ടി, കേരള ആർടിസി, kerala news, malayalam news, news in malayalam, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com