തൃശൂർ: ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തതിന് സിപിഎം ഇരിങ്ങാലക്കുട എംഎൽഎ കെ.യു.അരുണന് പാർട്ടിയുടെ പരസ്യശാസന. ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റിയുടെ നിർദേശം ജില്ലാ നേതൃത്വം അംഗീകരിച്ചു. പൊതുപരിപാടികളിൽ പങ്കെടുക്കുമ്പോൾ ജാഗ്രത പുലർത്തണമെന്നും നിർദേശം നൽകി.

പുല്ലൂര്‍ ഊരകത്ത് നടത്തിയ ആർഎസ്എസ് നടത്തിയ സൗജന്യ പുസ്തകവിതരണ പരിപാടിയില്‍ എംഎൽഎ പങ്കെടുത്തതാണ് വിവാദമായത്. ആര്‍എസ്എസിന്റെ സേവാപ്രമുഖ് ആയി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കെ മരിച്ച പി.എസ്.ഷൈനിന്റെ സ്മരണയ്ക്കായിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. സംഭവം വിവാദമായതോടെ എംഎല്‍എയില്‍ നിന്ന് പാര്‍ട്ടി ജില്ലാ നേതൃത്വം വിശദികരണം തേടി. പരിപാടിയില്‍ പങ്കെടുത്തതിന് അരുണനെതിരെ നടപടി എടുക്കാന്‍ സിപിഎം സംസ്ഥാന കമ്മിറ്റി തൃശ്ശൂര്‍ ജില്ലാ കമ്മിറ്റിക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.

ആര്‍എസ്എസ് പരിപാടിയായിരുന്നെന്ന് തനിക്കറിയില്ലായിരുന്നുവെന്നാണ് കെ.യു.അരുണന്‍ എംഎല്‍എ സംഭവത്തോട് പ്രതികരിച്ചത്. ആര്‍എസ്എസ് പരിപാടിയാണെന്ന് അറിഞ്ഞിരുന്നെങ്കില്‍ പങ്കെടുക്കില്ലായിരുന്നെന്നും എംഎൽഎ പറഞ്ഞിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.