തിരുവല്ല: ആ​ർ​എ​സ്എ​സി​നെ​തി​രെ ആ​ഞ്ഞ​ടി​ച്ച് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ. കേ​ര​ള​ത്തി​ലെ ക​ലാ​പ​ങ്ങ​ളു​ടെ ഉ​റ​വി​ടം ആ​ർ​എ​സ്എ​സ് ശാ​ഖ​ക​ളാ​ണെ​ന്ന് കോ​ടി​യേ​രി പ​റ​ഞ്ഞു. കേരളത്തിലെ സമാധാന അന്തരീക്ഷം തകർത്ത് ജനങ്ങളിൽ ഭീതി വിതയ്ക്കാനാണ് ആർഎസ്എസ് ശ്രമിക്കുന്നതെന്നും കോടിയേരി പറഞ്ഞു. ആർഎസ്എസിനെ നേരിടാൻ പ്രവർത്തർ തയ്യാറായിരിക്കണമെന്നും സിപിഎം പ്രവർത്തകർ കായികക്ഷമത കൈവരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സിപിഎം പത്തനംതിട്ട ജില്ലാ സമ്മേളനത്തിന്രെ സമാപന ചടങ്ങിൽവച്ചാണ് കോടിയേരിയുടെ പ്രസ്താവന. വർഗീയത വളർത്തി കേരളത്തിന്റെ മതേതര മനസ്സിനെ തകർക്കാനാണ് സംഘപരിവാർ ശക്തികൾ ശ്രമിക്കുന്നത്. ഇതിനെ പ്രതിരോധിക്കാൻ സിപിഎം മുൻപന്തിയിൽ ഉണ്ടാകുമെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ