/indian-express-malayalam/media/media_files/uploads/2019/02/rakhi-cats-001.jpg)
പാലക്കാട്: ആറ് ലക്ഷത്തോളം വില വരുന്ന ആറ് കിലോ കഞ്ചാവുമായി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പിടിയില്‍. തമിഴ്നാട്ടിലെ സേലത്ത് നിന്നും പാലക്കാട് വഴി കടത്തവെയാണ് കഞ്ചാവുമായി ഇവരെ പിടികൂടിയത്. കോഴിക്കോട്ടെ ആര്‍എസ്എസുകാരായ വിഷ്‌ണു, അലോക്, ജിനോ പോള്‍ എന്നിവരാണ് അറസ്റ്റിലായത്. വാളയാര്‍ ടോള്‍ പ്ലാസയില്‍ എക്‌സൈസ് സംഘം കൈകാണിച്ചപ്പോള്‍ നിര്‍ത്താതെ പോയ വാഹനത്തെ ഒരു കിലോമീറ്ററോളം പിന്തുടര്‍ന്നു. പുതുശേരി പഞ്ചായത്ത് ഓഫീസിനുസമീപത്തുവച്ച് തടഞ്ഞ് നാട്ടുകാരുടെ സഹായത്തോടെയാണ് പിടികൂടിയത്.
ഇതിനിടെ പിടിയിലായ ആര്‍എസ്എസുകാരനോട് കൈയിലെ രാഖിപൊട്ടിക്കാന്‍ മറ്റൊരു ആര്‍എസ്എസുകാരന്‍ പറയുന്ന വീഡിയോ വൈറലായി മാറി. നാട്ടുകാര്‍ കൂടി നില്‍ക്കവെയാണ് പാലക്കാട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ വി.പി സുമേഷ് കുമാര്‍ അടങ്ങുന്ന സംഘം പ്രതികളെ വിലങ്ങ് വെച്ചത്. എന്നാല്‍ വിലങ്ങിനൊപ്പം ആര്‍എസുകാരന്റെ രാഖി കൂടി കണ്ടപ്പോള്‍ ഇത് പൊട്ടിക്കാനാണ് മറ്റൊരു ആര്‍എസ്എസുകാരന്‍ നിര്‍ദേശിച്ചത്. ഉടന്‍ തന്നെ പ്രതി രാഖി കൈകൊണ്ട് മറച്ചുപിടിച്ചു. ഇതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുകയാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.