scorecardresearch

കൊലപാതക കേസില്‍ ജാമ്യത്തിലിറങ്ങിയ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു

സിപിഎം പ്രവർത്തകൻ ഫാസിലിനെ കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതിയാണ് ആനന്ദ്

സിപിഎം പ്രവർത്തകൻ ഫാസിലിനെ കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതിയാണ് ആനന്ദ്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
കൊലപാതക കേസില്‍ ജാമ്യത്തിലിറങ്ങിയ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു

തൃശൂർ: ഗുരുവായൂരിൽ ആർഎസ്എസ് പ്രവർത്തകനെ വെട്ടിക്കൊന്നു. നെന്മിനി സ്വദേശി ആനന്ദ് (28) ആണ് മരിച്ചത്. നാല് മാസം മുൻപ് സിപിഎം പ്രവർത്തകൻ ഫാസിലിനെ കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതിയാണ് ആനന്ദ്. കേസില്‍ ജാമ്യത്തില്‍ പുറത്തിറങ്ങിയതായിരുന്നു ആനന്ദ്.

Advertisment

കൊലപാതകത്തിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച രണ്ടു നിയോജക മണ്ഡലങ്ങളിൽ ബിജെപി ഹർത്താലിന് ആഹ്വാനം ചെയ്തു. മണലൂർ, ഗുരുവായൂർ മണ്ഡലങ്ങളിലാണ് ഹർത്താൽ. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ. വാഹനങ്ങളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ആനന്ദിന് വെട്ടേറ്റത്. നാട്ടുകാര്‍ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍​ രക്ഷിക്കാനായില്ല. സംഭവസ്ഥലത്ത് പൊലീസ് എത്തി പരിശോധന നടത്തുകയാണ്. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ആനന്ദിനേയും സുഹൃത്തിനേയും സ്വിഫ്റ്റ് കാറിലെത്തിയവര്‍ ഇടിച്ച് വീഴ്ത്തുകയായിരുന്നു. ഇതിന് ശേഷം വെട്ടിക്കൊലപ്പെടുത്തി. മൃതദേഹം ഇപ്പോള്‍ ചാവക്കാട് സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

കൊലപാതക രാഷ്ട്രീയം ഉപേക്ഷിക്കാൻ സിപിഎം തയ്യാറല്ലെന്നതിന്‍റെ തെളിവാണ് ഗുരുവായൂരിലെ ആനന്ദിന്‍റെ കൊലപാതകമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്ര് കുമ്മനം രാജശേഖരൻ പറഞ്ഞു. മതതീവ്രവാദികൾ സിപിഎമ്മിന്‍റെ നേതൃത്വം ഏറ്റെടുത്തിരിക്കുകയാണെന്ന് കുമ്മനം ആരോപിച്ചു. ജിഹാദികളുമായി ഒളിഞ്ഞും തെളിഞ്ഞും സിപിഎം പുലർത്തുന്ന ബന്ധമാണ് കൊലപാതകങ്ങൾക്ക് കാരണം. ആനന്ദിന്‍റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച പ്രതിഷേധ ദിനം ആചരിക്കും. സംസ്ഥാന വ്യാപകമായി പ്രതിഷേധ പ്രകടനങ്ങളും യോഗങ്ങളും സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Hacked To Death

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: