ന്യൂഡൽഹി: കണ്ണൂരിലെ രാഷ്ട്രീയ സംഘർഷങ്ങളെ കുറിച്ച് ചോദിച്ചറിയാൻ ആർഎസ്എസ് നേതാക്കളെ പ്രധാനമന്ത്രി ഡൽഹിയിലേക്ക് വിളിപ്പിച്ചു. ആർഎസ്എസ് നേതാവ് വത്സൻ തില്ലങ്കേരിയുടെ നേതൃത്വത്തിലാണ് സംഘം ഡൽഹിയിലെത്തിയത്.

പയ്യന്നൂരിൽ ബിജുവും അണ്ടല്ലൂരിൽ സന്തോഷും സിപിഎം ഭരണ തണലിൽ കൊല്ലപ്പെട്ടതാണെന്നും, കണ്ണൂരിൽ ബിജെപി പ്രവർത്തകർക്ക് രാഷ്ട്രീയ പ്രവർത്തനം സാധ്യമല്ലെന്നും ചൂണ്ടിക്കാട്ടിയാണ് കണ്ണൂരിലെ ആർഎസ്എസ് പ്രവർത്തകൻ പ്രധാനമന്ത്രിക്ക് കത്തയച്ചത്. ഇതിനെ തുടർന്നാണ് കണ്ണൂരിലെ പ്രധാന ആർഎസ്എസ് നേതാക്കളെ പ്രധാനമന്ത്രി സ്ഥിഗതികൾ വിലയിരുത്താൻ ഡൽഹിയിലേക്ക് വിളിപ്പിച്ചത്.

സു​രേ​ഷ് ബാ​ബു, അ​ഡ്വ.​ജ​യ​പ്ര​കാ​ശ്, അ​ഡ്വ. കെ.​കെ ബ​ൽ​റാം എന്നിവരാണ് വത്സൻ തില്ലങ്കേരിക്കൊപ്പം ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടത്. എന്നാൽ കൂടിക്കാഴ്‌ചയിലെ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ