കോഴിക്കോട്: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ ആര്‍എസ്എസിന്റെ വക്കീല്‍ നോട്ടീസ്. കോടിയേരിയുടെ ലേഖനത്തില്‍ ഗാന്ധിജിയെ വധിച്ചത് ആര്‍എസ്എസ് ആണെന്ന പ്രസ്താവനക്കെതിരെയാണ് ആര്‍എസ്എസ് നേതാവ് നിയമ നടപടിയിലേക്ക് നീങ്ങിയിരിക്കുന്നത്. ഒരു പത്രത്തില്‍ പ്രസിദ്ധീകരിച്ച ‘കോണ്‍ഗ്രസിന് അതിരു കടന്ന രാഷ്ട്രീയാഭാസം’ എന്ന ലേഖനത്തിലാണ് കോടിയേരിയുടെ പരാമര്‍ശം.

ആര്‍എസ്എസ് കോഴിക്കോട് മഹാനഗര്‍ സംഘ ചാലക് ഡോ. സി.ആര്‍.മഹിപാലാണ് കോടിയേരിക്ക് വക്കീല്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. നോട്ടീസ് കിട്ടി ഒരാഴ്ചക്കുള്ളില്‍ കോടിയേരി ബാലകൃഷ്ണന്‍ മാപ്പു പറയണമെന്നാണ് ആവശ്യം. കൂടാതെ മാപ്പ് പത്രത്തില്‍ പ്രസിദ്ധീകരിക്കണമെന്നും അല്ലാത്ത പക്ഷം 50 ലക്ഷം രൂപ പിഴ നല്‍കണമെന്നുമാണ് നോട്ടീസ്.

നോട്ടീസ് സംബന്ധിച്ച് കോടിയേരിയോ സിപിഎമ്മോ പ്രതികരണമൊന്നും നടത്തിയിട്ടില്ല.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ