scorecardresearch

പി മോഹനന്റെ മകനേയും മരുമകളേയും അക്രമിച്ച കേസിലെ പ്രതിയായ ആര്‍എസ്എസ് പ്രവര്‍ത്തകന് വെട്ടേറ്റു

ഹര്‍ത്താലിനിടെയായിരുന്നു പി മോഹനന്റെ മകന്‍ ജൂലിയസ് നികിതാസിനും ഭാര്യയും മാധ്യമപ്രവര്‍ത്തകയുമായ സാനിയോ മനോമിക്കും നേരെ ആക്രമണമുണ്ടാകുന്നത്

ഹര്‍ത്താലിനിടെയായിരുന്നു പി മോഹനന്റെ മകന്‍ ജൂലിയസ് നികിതാസിനും ഭാര്യയും മാധ്യമപ്രവര്‍ത്തകയുമായ സാനിയോ മനോമിക്കും നേരെ ആക്രമണമുണ്ടാകുന്നത്

author-image
WebDesk
New Update
കവിയൂർ കേസ്: അന്വേഷണം അവസാനിപ്പിക്കുന്നു, സിബിഐ ഹെെക്കോടതിയിൽ

കോഴിക്കോട്: കുറ്റ്യാടിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന് വെട്ടേറ്റു. കുറ്റ്യാടി അമ്പലകുളങ്ങര സ്വദേശിയായ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ പൊയ്കയില്‍ ശ്രീജുവിനാണ് വെട്ടേറ്റത്. ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെയായിരുന്നു സംഭവം. ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

Advertisment

അക്രമി സംഘം കാറിലാണ് വന്നതെന്ന് സംഭവത്തിന്റെ ദൃക്‌സാക്ഷികള്‍ പറയുന്നു. വെട്ടേറ്റ ശ്രീജു ബിജെപി ഹര്‍ത്താലിനിടെ സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്റെ മകനേയും മരുമകളേയും ആക്രമിച്ച കേസിലെ പ്രതിയാണ്.

ശബരിമല വിഷയത്തില്‍ പ്രതിഷേധിച്ച് ബിജെപി നവംബര്‍ 17 ന് നടത്തിയ ഹര്‍ത്താലിനിടെയായിരുന്നു പി മോഹനന്റെ മകന്‍ ജൂലിയസ് നികിതാസിനും ഭാര്യയും മാധ്യമപ്രവര്‍ത്തകയുമായ സാനിയോ മനോമിക്കും നേരെ ആക്രമണമുണ്ടാകുന്നത്. പിന്തുടര്‍ന്നെത്തിയ അക്രമി സംഘം ഇരുവരേയും അമ്പലക്കുളങ്ങര, നടുവണ്ണൂര്‍ എന്നിവടങ്ങളില്‍ തടഞ്ഞു വെച്ച് അക്രമിക്കുകയായിരുന്നു. തുടര്‍ന്ന് നികിതാസും മനോമിയും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടുകയും പരാതി നല്‍കുകയും ചെയ്തിരുന്നു.

കേസില്‍ അറസ്റ്റിലായ ശ്രീജു ജാമ്യം കിട്ടി പുറത്തിറങ്ങിയിരിക്കുകയായിരുന്നു. അതേസമയം, ശ്രീജുവിന്റെ പരുക്ക് ഗുരുതരമല്ലെന്നാണ് ആശുപത്രിയില്‍ നിന്നും ലഭിക്കുന്ന വിവരം.

Advertisment
Cpm Rss Kozhikode

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: