scorecardresearch

ആലപ്പുഴയിൽ മൂന്ന് ഡിവൈഎഫ്ഐ പ്രവർത്തകർക്ക് വെട്ടേറ്റു; പിന്നിൽ ആർഎസ്എസ്സെന്ന് വിവരം

സൂരജിന്റെ വീടിന് മുന്നിൽ മൂവരും സംസാരിച്ച് നിൽക്കുമ്പോഴാണ് ബൈക്കിലെത്തിയ സംഘം ആക്രമിച്ചത്

സൂരജിന്റെ വീടിന് മുന്നിൽ മൂവരും സംസാരിച്ച് നിൽക്കുമ്പോഴാണ് ബൈക്കിലെത്തിയ സംഘം ആക്രമിച്ചത്

author-image
WebDesk
New Update
സ്ത്രീകളെ ബഹുമാനിക്കാൻ പഠിക്കണമെന്ന് ഡിവൈഎഫ്ഐയോട് ഹൈക്കോടതി

ആലപ്പുഴ: വള്ളികുന്നം പടയണിവെട്ടത്ത് മൂന്ന് ഡിവൈഎഫ്ഐ പ്രവർത്തകർക്ക് വെട്ടേറ്റു. ബൈക്കിലെത്തിയ പത്തോളം വരുന്ന ബിജെപി ആർഎസ്എസ് പ്രവർത്തകരാണ് ആക്രമിച്ചതെന്നാണ് വിവരം. ഡിവൈഎഫ്ഐ പ്രവർത്തകരായ പടയണിവെട്ടം കാഞ്ഞിരവിളയിൽ ഉദിത് ശങ്കർ (26), ശ്രീരാഗം വീട്ടിൽ ശ്രീരാജ് (24), മണ്ണൂർ വീട്ടിൽ ഉണ്ണി (24) എന്നിവർക്കാണ് വെട്ടേറ്റത്. ഇവരെ കായംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Advertisment

സൂരജിന്റെ വീടിനുനേരെയും ആക്രമണം ഉണ്ടായി. അക്രമി സംഘം വീട് അടിച്ചുതകർത്തു. രാത്രി പത്ത് മണിയോടെയാണ് സംഭവം. സൂരജിന്റെ വീടിന് മുന്നിൽ മൂവരും സംസാരിച്ച്  നിൽക്കുകയായിരുന്നു. ബൈക്കിലെത്തിയ പത്തോളം വരുന്ന ആർഎസ്എസ് പ്രവർത്തകരാണ് ആക്രമണം നടത്തിയതെന്ന് മൂവരും മൊഴി നൽകി. പ്രതികളെ തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു.

സംഭവത്തെ തുടർന്ന് ചെങ്ങന്നൂർ ഡിവൈഎസ്‌പി അനീഷ് വി.കോര, മാവേലിക്കര സിഐ മോഹൻലാൽ, വള്ളികുന്നം, നൂറനാട്, കുറത്തികാട്, മാവേലിക്കര എസ്ഐമാർ എന്നിവരുടെ നേതൃത്വത്തിലുള്ള വൻസംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നു.

Dyfi Rss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: