കണ്ണൂർ: കണ്ണൂർ ജില്ലയിലെ പാനൂർ പാലക്കൂലിൽ സിപിഎം, ആർഎസ്എസ് പ്രവർത്തകർക്ക് വെട്ടേറ്റു. ഇന്നലെ രാത്രി 10 മണിയോടെയാണ് ആദ്യ അക്രമണം ഉണ്ടായത്. എലാങ്കോട് മണ്ഡലം കാര്യവാഹക് സുജീഷിനും സിപിഎം പ്രവർത്തകൻ കെ.പി.ശരത്തിനുമാണ് വെട്ടേറ്റത്.

ഇന്നലെ രാത്രിയോടെ ബൈക്കിൽ വന്ന സുജീഷിനെ അജ്ഞാത സംഘം തടഞ്ഞു നിർത്തി വെട്ടുകയായിരുന്നു. ആക്രമണത്തിന് പിന്നിൽ സിപിഎം പ്രവർത്തകരാണെന്ന് ബിജെപി ആരോപിച്ചു. ഇതിന് ശേഷമാണ് പാലക്കൂവിൽ വച്ച് ശരത്തിന് വെട്ടേറ്റത്. നിരവധി സിപിഎം പ്രവർത്തകരുടെ വീടിന് നേരെയും ആക്രമണമുണ്ടായി.

സംഭവസ്ഥലത്ത് അക്രമ സംഭവങ്ങൾ വ്യാപിക്കാതിരിക്കാൻ സുരക്ഷാ സംവിധാനം ശക്തമാക്കിയതായി പൊലീസ് അറിയിച്ചു. സംഭവത്തിൽ പരുക്കേറ്റ സുജീഷിനെ തലശേരി സർക്കാർ ആശുപത്രിയിലും ശരത്തിനെ തലശേരി സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ