/indian-express-malayalam/media/media_files/uploads/2017/02/kodiyeri-2.jpg)
കണ്ണൂർ: ശബരിമല സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട വിഷയത്തിൽ കണ്ണൂരിൽ ആർഎസ്എസ് ആസൂത്രിത ആക്രമണം നടത്തുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. വിദ്യാലയങ്ങൾ ആയുധപ്പുരകളാക്കുകയാണ് ആർഎസ്എസ് എന്നാരോപിച്ച കോടിയേരി സിപിഎം പ്രവർത്തകർ ഇതിൽ വീണുപോകരുതെന്നും പറഞ്ഞു.
"സംസ്ഥാനത്തൊട്ടാകെ ആർഎസ്എസ് ആക്രമണം നടത്തുന്നു. സമാധാനം പുന:സ്ഥാപിക്കാൻ സിപിഎം മുന്നിട്ടിറങ്ങും. പൊലീസിന്റെ ആത്മവീര്യം തകർക്കാനാണ് ആർഎസ്എസിന്റെ ശ്രമം. ക്ഷേത്രങ്ങളും വിദ്യാലയങ്ങളും ആയുധപ്പുരകളാക്കുകയാണ്."
"ദേശീയ നേതാക്കളുടെ കേരളത്തിലേക്കുളള വരവ് അവർക്ക് തന്നെ തിരിച്ചടിയാകും. അവർ വരട്ടെയെന്നാണ് പറയാനുളളത്. അങ്ങിനെ വന്നാൽ കേരളത്തിൽ ഞങ്ങളുടെ ജനപിന്തുണ വർദ്ധിക്കും. അമിത് ഷായുടെ തടി കൊണ്ട് കേരളത്തിൽ ഒരു മാറ്റവും സംഭവിക്കില്ല. ഉത്തരേന്ത്യയിലും ഇവർ തന്നെയല്ലേ പ്രചാരണത്തിന് പോയത്. മൂന്ന് സംസ്ഥാനങ്ങളിലും തോറ്റില്ലേ. എന്നിട്ടാണോ കേരളത്തിൽ വരുന്നത്?" എന്നും കോടിയേരി ചോദിച്ചു.
"സിപിഎം പ്രവർത്തകർ ജാഗ്രത പാലിക്കണം. വീടുകൾക്ക് നേരെയുള്ള ആക്രമണങ്ങൾ അനുവദിക്കാനാകില്ല. അക്രമങ്ങൾ തുടരുന്നതും അനുവദിക്കാനാകില്ല," കോടിയേരി വ്യക്തമാക്കി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.