തൃശ്ശൂർ: ഇരിങ്ങാലക്കുടയിൽ വിഷു ആഘോഷത്തിനിടെ ഡിവൈഎഫ്ഐ പ്രവർത്തകർക്ക് നേരെ ആർഎസ്എസ് ആക്രമണം. ഡിവൈഎഫ്ഐ പ്രവർത്തകരായ പ്രശോഭ്, മധു എന്നിവർക്ക് ആക്രമണത്തിൽ പരുക്കേറ്റു. ഇവരെ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വിഷു ആഘോഷത്തിനിടെയുണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. ദണ്ഡ് ഉപയോഗിച്ചാണ് ഇവരെ ആർഎസ്എസ് പ്രവർത്തകർ ആക്രമിച്ചത്. പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ